യു.കെ.വാര്‍ത്തകള്‍

ഡോര്‍സെറ്റ് കെയര്‍ ഹോമിലെ അന്തേവാസികളുടെ മരണം; അറസ്റ്റിലായ 60കാരിയ്ക്ക് ജാമ്യം

ഡോര്‍സെറ്റ് സ്വാനേജിലെ കെയര്‍ ഹോമില്‍ മൂന്ന് അന്തേവാസികളെ മരിച്ച കാര്‍ബണ്‍ മോണോക്‌സൈഡ് വിഷം ശ്വസിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ സ്ത്രീയെ അന്വേഷണവിധേയമായി ജാമ്യത്തില്‍ വിട്ടു. ഉള്‍വെല്‍ റോഡിലെ ഗെയിന്‍സ്ബറോ കെയര്‍ ഹോമില്‍ 74, 91 വയസ്സുള്ള രണ്ട് പുരുഷന്‍മാരും, 86-കാരിയായ സ്ത്രീയും മരിച്ച സംഭവത്തിലാണ് നരഹത്യ ആരോപിച്ച് 60-കാരിയെ അറസ്റ്റ് ചെയ്തത്.

ഏതെങ്കിലും തരത്തിലുള്ള ഗുരുതര വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ സംഭവത്തില്‍ അറസ്റ്റിലായ സ്ത്രീയെയാണ് അന്വേഷണവിധേയമായി കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചത്. മൂന്ന് അന്തേവാസികളുടെ മരണം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളെ ഓഫീസര്‍മാര്‍ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കെയര്‍ ഹോമിലെ അപകടത്തെ തുടര്‍ന്ന് ഏഴ് അന്തേവാസികള്‍ ആശുപത്രിയില്‍ തുടരുകയാണ്. കിടപ്പിലായ രോഗികള്‍ ഉള്‍പ്പെടെ ഇവിടെ നിന്നും രക്ഷപ്പെടുത്തേണ്ടി വന്നിരുന്നു. പോലീസ് ഓഫീസര്‍മാര്‍ കെയര്‍ ഹോമില്‍ പരിശോധനകള്‍ തുടരുകയാണ്. ലോക്കല്‍ ഫയര്‍ സര്‍വ്വീസിലെ അംഗങ്ങളും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.

സംഭവത്തില്‍ അതീവ ദുഃഖിതരാണെന്ന് അറിയിച്ച കെയര്‍ ഹോം വക്താവ് കേസ് അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുന്നതായി വ്യക്തമാക്കി. നിലവില്‍ പട്ടണത്തിലുള്ള എല്ലാവരും സഹായകരങ്ങളുമായി രംഗത്തുണ്ടെന്ന് കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന 34-കാരി ഷാര്‍ലെറ്റ് ഹാരിസ് പറഞ്ഞു.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions