യു.കെ.വാര്‍ത്തകള്‍

അവിഹിത ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ കൊന്നു; മലേഷ്യന്‍ വിദ്യാര്‍ത്ഥിനിക്ക് 17 വര്‍ഷം ജയില്‍

പഠനത്തിനെത്തിയ മലേഷ്യന്‍ യുവതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലേക്ക്. കവന്‍ട്രി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തിയ മലേഷ്യന്‍ വിദ്യാര്‍ത്ഥിനിക്കാണ് പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് 17 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടത്. മലേഷ്യക്കാരിയായ ജിയാ സിന്‍ തിയോ നടത്തിയ കുറ്റകൃത്യം സമാനതകളില്ലാത്തതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് വ്യക്തമാക്കി.

നിര്‍വികാരതയോടെയാണ് യുവതി ശിക്ഷ കേട്ടത്. മലേഷ്യയിലുള്ള കുടുംബത്തെ ഭയന്നും പഠനം മുടങ്ങുമെന്നതിനാലുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പറഞ്ഞു.

നവജാത ശിശുവിനെ പ്രസവിച്ച ശേഷം സീരിയല്‍ ബോക്‌സില്‍ ഉപേക്ഷിച്ചു. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് കുഞ്ഞിന് യുവതി ജന്മം നല്‍കിയത്. രണ്ടു ദിവസം കഴിഞ്ഞാണ് പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സീല്‍ ചെയ്യാവുന്ന പ്ലാസ്റ്റിക് ബാഗിലാക്കിയാണ് കുഞ്ഞിനെ യുവതി സീരിയല്‍ ബോക്‌സില്‍ ഉപേക്ഷിച്ചത്. ഈ സീരിയല്‍ ബോക്‌സ് സ്യൂട്ട് കേസില്‍ ആകുകയായിരുന്നുവെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് കോടതിയില്‍ വ്യക്തമാക്കി. തന്നോട് ആരോ പറഞ്ഞപോലെ തോന്നിയതു കൊണ്ടാണ് കൊല ചെയ്തതെന്ന് ജിയാ സിന്‍ പറഞ്ഞു.

ക്രൂരമായ കൊലപാതകമാണ് യുവതി ചെയ്തതെന്നു കോടതി വിലയിരുത്തി. യുകെയില്‍ എത്തിയപ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നു. പ്രസവ ശേഷം എല്ലാം മറച്ചുവയ്ക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത വന്നപ്പോള്‍ ഫ്‌ലാറ്റിലുള്ളവര്‍ ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി അനുസരിച്ചില്ല. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ ഡോക്ടര്‍മാരോടും യുവതി പ്രസവിച്ചെന്ന് നിഷേധിച്ചു. പിന്നീട് പൊലീസ് യുവതിയുടെ അഡ്രസില്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions