തന്റെ മക്കളുടെ മാനസിക ആരോഗ്യത്തിന്റെ പേരുപറഞ്ഞ് ഇന്ത്യക്കാരനായ കുട്ടിപ്പീഡകന്‍ നാടുകടത്തലില്‍ നിന്ന് ഒഴിവായി. തന്നെ നാടുകടത്തുന്നത് തന്റെ കുട്ടികളെ അപകടത്തിലാക്കുമെന്ന് വാദം ആണ് കോടതിയില്‍ ഇയാള്‍ ഉന്നയിച്ചത്.
2021-ലാണ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന ചിത്രങ്ങള്‍ വിതരണം ചെയ്ത മൂന്ന് കുറ്റങ്ങള്‍ക്ക് ഇന്ത്യക്കാരനെ 14 മാസം ജയിലില്‍ അടച്ചത്. ഇയാള്‍ക്കെതിരെ ലൈംഗിക അപകട പ്രതിരോധ ഉത്തരവും, 10 വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളി രജിസ്റ്ററില്‍ പേര് ചേര്‍ക്കാനും വിധി വന്നിരുന്നു.
എന്നാല്‍ ഇയാളെ നാടുകടത്താന്‍ ഹോം ഓഫീസ് ശ്രമിച്ചപ്പോഴാണ് മനുഷ്യാവകാശ നിയമങ്ങളുടെ പേരുപറഞ്ഞു ഇയാള്‍ കോടതിയെ സമീപിക്കുകയും വിജയിക്കുകയും ചെയ്തത്. ഇപ്പോള്‍ കൂടുതല്‍ അപ്പീലുകളില്‍ കേസുകള്‍ നടന്നുവരികയാണ്. യൂറോപ്യന്‍ കന്‍വെഷന്‍ പ്രകാരം തന്നെ നാടുകടത്തുന്നത് സ്വകാര്യ, കുടുംബ ജീവിതത്തിനുള്ള അവകാശത്തെ ഹനിക്കുമെന്നാണ് ഇന്ത്യക്കാരന്റെ അഭിഭാഷകര്‍ വാദിച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഈ വാദം അംഗീകരിച്ച് ഫസ്റ്റ് ടിയര്‍ ഇമിഗ്രേഷന്‍ ജഡ്ജ് ജെറ്റ്‌സണ്‍ ലെബാസ്‌കി ഈ അപ്പീല്‍ അനുവദിച്ചു. എന്നാല്‍ വിധിക്കെതിരെ ഹോം ഓഫീസ് അപ്പീല്‍ പോയിരിക്കുകയാണ്.