യു.കെ.വാര്‍ത്തകള്‍

അടിപിടി: ലേബര്‍ എംപിയ്‌ക്ക്‌ സസ്‌പെന്‍ഷന്‍; വിവാദം

കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാറിനു നാണക്കേടായി ഭരണകക്ഷി എംപി അടിപിടിക്കേസില്‍. ലേബര്‍ എം പിയായ മൈക്ക് ആംസ്ബറി ഒരു മനുഷ്യനെ അടിച്ച് നിലത്തിടുന്നതും, നിലത്തു വീണ മനുഷ്യനെ ചവിട്ടുന്നതുമായ വീഡിയോ ദൃശ്യം പുറത്തു വന്നതോടെ എംപിയെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇനി അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമോ എന്നേ അറിയാനുള്ളൂ.

നികുതി വര്‍ദ്ധനവും പൊതുചെലവിലെ വെട്ടിച്ചുരുക്കലുമൊക്കെ ലേബര്‍ സര്‍ക്കാരിന്റെ ജനപ്രീതി കുത്തനെ കുറയ്ക്കുന്ന സമയത്ത് ആണ് പരീക്ഷണമായി ഉപതെരഞ്ഞെടുപ്പ് സാധ്യത മുന്നിലുള്ളത്. ശനിയാഴ്ച വെളുപ്പിന് 2.15 ഓടെയാണ് സംഭവം. എം പിയുടെ മണ്ഡലത്തിലെ ചെഷയറിലാണ് സംഭവം നടന്നത്.

വാക്കുതര്‍ക്കത്തിനൊടുവില്‍ എതിരാളിയെ എംപി അടിച്ച് നിലത്തിട്ട് ചവിട്ടുന്ന വീഡിയോ പുറത്ത് വന്നതോടെ മൈക്ക് ആംസ്ബറിയെ ലേബര്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു എന്നാണ് എംപിയുടെ ഭാഷ്യം. എന്നാല്‍, തൊട്ടടുത്തുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നത് രണ്ടുപേര്‍ തമ്മില്‍ തെരുവില്‍ വാക്ക് തര്‍ക്കത്തില്‍ ഇടപെടുന്നതാണ്. എം പി ആദ്യ ഇടി ഇടിക്കുന്നതിന് മുന്‍പായി ഏതെങ്കിലും വിധത്തില്‍ അക്രമ സ്വഭാവമുള്ള നടപടികളോ, പ്രകോപനമോ അതില്‍ കാണുന്നില്ല. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയും, പോലീസ് അന്വേഷണത്തിന് വിധേയനാവുകയും ചെയ്ത എം പി, സ്ഥാനമൊഴിയണമെന്ന ആവശ്യം ഉയരുന്നുണ്ട്. സ്വയം ഒഴിഞ്ഞില്ലെങ്കില്‍ പാര്‍ലമെന്റില്‍ നിന്നും വിലക്ക് കല്‍പ്പിച്ച് പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നു.

ക്രിമിനല്‍ സംഘങ്ങളെ അടിച്ചൊതുക്കുമെന്നാണ് ലേബര്‍ പാര്‍ട്ടി പറയുന്നതെങ്കിലും അവര്‍ സ്വന്തം നിയോജകമണ്ഡലത്തിലെ പൗരന്മാരെയാണ് ഇപ്പോള്‍ അടിച്ചൊതുക്കുന്നത് എന്നായിരുന്നു ടോറി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന റോബര്‍ട്ട് ജെന്റിക് സംഭവത്തോട് പ്രതികരിച്ചത്. രാത്രികാല സവാരിക്ക് ശേഷം വോട്ടര്‍മാരെ മര്‍ദ്ധിക്കുന്നവര്‍ക്ക് എം പിയായി തുടരാനുള്ള അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് അന്വേഷണം നടക്കുകയാണെന്നും, അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ താത്ക്കാലികമായി ആംസ്ബറിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കുകയാണെന്നും ലേബര്‍ പാര്‍ട്ടി വക്താവ് അറിയിച്ചു.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് ആംസ്ബറി ഇടികൊണ്ട മനുഷ്യന് നേരെ വിരല്‍ ചൂണ്ടി ആക്രോശിക്കുന്നതാണ്. ഇനിയും തന്നെ ഭീഷണിപ്പെടുത്താന്‍ വരരുതെന്നാണ് എം പി ആക്രോശിക്കുന്നത്. ഇതിന് മറുപടിയായി മറ്റെയാളും എന്തോ പറയുന്നുണ്ട്. മൂന്നാമതൊരാള്‍ വന്ന് എം പിയോട് സമാധാനമായി പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്നതും ദൃശ്യത്തില്‍ കാണാം. തുടര്‍ന്ന് നടന്നു നീങ്ങിയ എം പി തിരികെ എത്തിയാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത്.

സംഭവം നടക്കുന്നതിന് മുന്‍പായി ഇരുവര്‍ക്കും പരസ്പരം പരിചയമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല, മര്‍ദ്ദനത്തിന് ഇരയായ വ്യക്തി എം പിക്കെതിരെ ആക്രമണത്തിന് മുതിരാതെ പോക്കറ്റില്‍ കൈയിട്ട് നില്‍ക്കുകയാണ്. എം പി തന്നെയാണ് ആക്രമണത്തിന് തുടക്കമിട്ടത്. ആദ്യ ഇടികൊണ്ട് താഴെ വീണ അയാളെ എം പി വീണ്ടും മര്‍ദ്ദിക്കുന്നതും ദൃശ്യത്തില്‍ കാണാം. വഴിയാത്രക്കാരായ ചിലര്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions