യു.കെ.വാര്‍ത്തകള്‍

14 വര്‍ഷത്തിന് ശേഷമുള്ള ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ബുധനാഴ്ച; ആകാംക്ഷയോടെ ജനം

ലണ്ടന്‍: കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിന് കാത്തിരിക്കുകയാണ് രാജ്യം. ബുധനാഴ്ചയാണ് ബജറ്റ്. 14 വര്‍ഷത്തിന് ശേഷമുള്ള ലേബര്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് എപ്രകാരം ആയിരിക്കുമെന്ന കാര്യത്തില്‍ ജനം ആകാംക്ഷയിലാണ്. തിരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ച് ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്സ് നികുതി വര്‍ധനകള്‍ ഒഴിവാക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍.

അധികാരത്തിലെത്തിയാല്‍ ഇന്‍കം ടാക്സ്, നാഷനല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ വര്‍ധിപ്പിക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി മാനിഫെസ്റ്റോയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അധികാരം ഏറ്റയുടന്‍ 22 ബില്യണ്‍ പൗണ്ടിന്റെ ബ്ലാക്ക്ഹോള്‍ തീര്‍ത്താണ് ടോറി സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞതെന്ന് പ്രഖ്യാപിച്ച്, കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയത്. ഇത് മറികടക്കാന്‍ നികുതി വര്‍ധിപ്പിക്കുമോ എന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നുണ്ട്.

പ്രത്യക്ഷമായ നികുതി വര്‍ധനയ്ക്കു പകരം അസെറ്റ് ടാക്സ്, ഇന്‍ഹെറിറ്റന്‍സ് ടാക്സ് എന്നിവയില്‍ കാതലായ മാറ്റങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു. തൊഴിലാളികളുടെ നാഷനല്‍ ഇന്‍ഷുറന്‍സ് വിഹിതത്തില്‍ മാറ്റങ്ങള്‍ വരുത്താതെ തൊഴിലുടമകള്‍ നല്‍കുന്ന വിഹിതത്തില്‍ വര്‍ധന വരുത്താനാണ് തീരുമാനം. 20 ബില്യണ്‍ പൗണ്ട് ഇത്തരത്തില്‍ സമാഹകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പരോക്ഷമായി തൊഴിലാളികളെ തന്നെ ബാധിക്കും. പല വലിയ സ്ഥാപനങ്ങളും തൊഴിലാളികളുടെ എണ്ണം കുറച്ചാകും ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുക.

നികുതി വര്‍ധനയ്ക്കൊപ്പം 40 ബില്യണ്‍ പൗണ്ടിന്റെ ചെലവ് ചുരുക്കലും ബജറ്റിന്റെ പ്രഖ്യാപനങ്ങളില്‍ ഉണ്ടാകും. ബുധനാഴ്ച പന്ത്രണ്ടരയ്ക്കാണ് ലേബര്‍ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. മുന്‍ ചാന്‍സിലര്‍ കൂടിയായ പ്രതിപക്ഷ നേതാവ് റിഷി സുനാക് തുടര്‍ന്ന് ബജറ്റിനോട് പ്രതികരിച്ച് പ്രസംഗിക്കും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ റിഷിയുടെ അവസാനത്തെ പ്രസംഗമാകും ഇത്. നവംബര്‍ രണ്ടിന് തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ടോറി നേതാവാകും പിന്നീട് പ്രതിപക്ഷ നേതാവ്.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions