യു.കെ.വാര്‍ത്തകള്‍

ഈസ്റ്റ് ലണ്ടനില്‍ രണ്ട് വയസുള്ള കുഞ്ഞിന്റെ കഴുത്ത് മുറിച്ചും അഞ്ച് വയസുകാരിയുടെ മുഖത്ത് വെട്ടിയും ഇന്ത്യന്‍ വംശജന്‍

ഈസ്റ്റ് ലണ്ടനില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജനെ കോടതിയില്‍ ഹാജരാക്കി. ഒരു പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ വെട്ടുകയും, മറ്റൊരു കുഞ്ഞിന്റെ മുഖത്ത് വെട്ടുകയും ചെയ്ത പ്രതിയെയാണ് കോടതിയിലെത്തിച്ചത്.

രണ്ടും, അഞ്ചും വയസ്സുള്ള കുട്ടികളെ ഈസ്റ്റ് ലണ്ടന്‍ ഡാജെന്‍ഹാമില്‍ വെച്ച് അക്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട് ഇവരെ രക്ഷിക്കാനായി ശ്രമിച്ച സ്ത്രീക്കും അക്രമത്തില്‍ പരുക്കേറ്റു. 48-കാരനായ കുല്‍വീന്ദര്‍ റാമാണ് പ്രതി.

മൂന്ന് ഇരകളെയും പരുക്കുകളുമായി ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നത് ആശ്വാസകരമാണ്. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിനാല്‍ പഞ്ചാബി പരിഭാഷകന്റെ സഹായത്തോടെയാണ് ഇയാളെ ബാര്‍ക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയത്. പേരും, വിലാസവും മാത്രമാണ് സ്ഥിരീകരിച്ചത്.

രണ്ട് വയസ്സുള്ള ആണ്‍കുട്ടിയുടെ കഴുത്ത് മുറിക്കാന്‍ ശ്രമിച്ച് കൊണ്ടാണ് അക്രമം തുടങ്ങിയതെന്ന് പ്രോസിക്യൂട്ടര്‍ ജിയാനെല്‍ ഈവ്‌ലിന്‍ ആംബ്രോസ് വ്യക്തമാക്കി. മറ്റൊരു പെണ്‍കുട്ടിയുടെ വായ മുതല്‍ ചെവി വരെയും വെട്ടേറ്റു.

അക്രമിയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ ശ്രമിച്ച സ്ത്രീക്കും കുത്തേറ്റു. കേസുകള്‍ അതീവഗുരുതരമായതിനാല്‍ ഇത് ഓള്‍ഡ് ബെയ്‌ലിയിലേക്ക് നീക്കുകയാണെന്ന് ജഡ്ജ് പ്രതിയെ അറിയിച്ചു. ഡാജെന്‍ഹാമില്‍ നിന്നുള്ള കുല്‍വീന്ദര്‍ റാമിനെ മൂന്ന് വധശ്രമ കേസുകളാണ് ചുമത്തിയിരിക്കുന്നത്. നവംബര്‍ 11ന് ഓള്‍ഡ് ബെയ്‌ലിയില്‍ ഹാജരാക്കുന്നത് വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions