യു.കെ.വാര്‍ത്തകള്‍

സൗത്ത് പോര്‍ട്ടില്‍ മൂന്നു പെണ്‍കുട്ടികളെ കുത്തിക്കൊന്ന കേസിലെ പ്രതിയ്ക്ക് തീവ്രവാദ ബന്ധമുള്ളതായി വിവരങ്ങള്‍

സൗത്ത് പോര്‍ട്ടില്‍ മൂന്നു പെണ്‍കുട്ടികളെ കത്തി കുത്തിലൂടെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കൗമാരക്കാരന് തീവ്രവാദ ബന്ധമുള്ളതായി വിവരങ്ങള്‍ പുറത്ത്. പ്രതിയായ 18 കാരനായ ആക്‌സല്‍ റുഡകുബാനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത് കൊലപ്പെടുത്തിയത്.

കഴിഞ്ഞ ജൂലൈ 29ന് ആണ് സൗത്ത്‌പോര്‍ട്ടില്‍ ഡാന്‍സ്‌ക്ലാസില്‍ ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. മൂന്നു പെണ്‍കുഞ്ഞുങ്ങളുടെ ജീവനാണ് പൊലിഞ്ഞത്. ബെബി കിംഗ്, എല്‍സി ഡോട്ട് സ്റ്റാന്‍കോംബ്, ആലിസ് ഡ സില്‍വ അഗ്വിയര്‍ എന്നിവരെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് രാജ്യത്തു കുടിയേറ്റ വിരുദ്ധ കലാപം അരങ്ങേറിയിരുന്നു.

പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനു പുറമെ കത്തി കൈവച്ചത് ഉള്‍പ്പെടെ കുറ്റവും ചുമത്തിയിട്ടുണ്ട്. അപകടകരമായ ജൈവ വിഷ വസ്തു റിസിന്‍ ഇയാള്‍ ഉണ്ടാക്കിയിരുന്നുവെന്നും അല്‍ഖ്വയ്ദ പരിശീലന മാനുവല്‍ കൈവശം വച്ചിരുന്നുവെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. തീവ്രവാദ സഹായമെന്ന വകുപ്പാണ് ഇതില്‍ ചുമത്തിയിരിക്കുന്നത്.

പ്രതിയുടെ ലങ്കാഷെയറിലെ വീട്ടില്‍ റിസിനും തീവ്രവാദ പരിശീലന മാനുവലും കണ്ടെത്തിയതോടെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവന്നത്. ആക്രമണം നടന്ന സ്ഥലത്ത് റിസിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്നുള്ള ഡോ രേണു ബിന്ദ്രയും ആക്രമണ സ്ഥലത്ത് റിസിന്‍ വിഷബാധയ്ക്ക് തെളിവുകളില്ലെന്ന് സ്ഥിരീകരിച്ചു. പൊലീസ് വിശദമായ അന്വേഷണത്തിലാണ്. തീവ്രവാദമായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജനുവരിയിലാണ് വിചാരണ നടക്കുക. നീതി ഉറപ്പാക്കുമെന്നു ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ വ്യക്തമാക്കി.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions