യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററിലെ ഇന്ത്യന്‍ വംശജനായ പൊലീസ് ട്രെയ്‌നി ജീവനൊടുക്കി

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍: ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വൈറ്റ്ഫീല്‍ഡില്‍ നിന്നുള്ള അനുഗ്രഹ ഏബ്രഹാം (അനു - 21) എന്ന ട്രെയിനി പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യ. അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കേണ്ട ദിവസമായിരുന്നു അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേല്‍ ഉദ്യോഗസ്ഥന്‍ തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് അനുഗ്രഹ ഏബ്രഹാം സ്വപ്നം കണ്ടിരുന്നതായും ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിരുന്നതായും അദ്ദേഹം പറത്തതായി കുടുംബം വെളിപ്പെടുത്തി. അനുഗ്രഹ ഏബ്രഹാമിനെ അനു എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചിരുന്നത്. തന്നെ പരിശീലനത്തില്‍ തോല്‍പ്പിക്കാന്‍ മേല്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി അനു വെളിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിക്കുന്നു. ലീഡ്സ് ട്രിനിറ്റി യൂണിവേഴ്സിറ്റിയിലൂടെ അപ്രന്റിസ്ഷിപ്പിനു പുറമെ ട്രെയിനി പൊലീസ് ഓഫിസറായി ജോലി ചെയ്യാനുള്ള സമ്മര്‍ദ്ദം അനുഗ്രഹ ഏബ്രഹാമിനെ തളര്‍ത്തിയിരുന്നതായി പിതാവ് എബ്രഹാം സീനിയര്‍ പറഞ്ഞു സര്‍ജന്റ് 'നെഞ്ചില്‍ ഇരുന്ന് കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന'തിനെക്കുറിച്ച് തനിക്ക് പേടിസ്വപ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്ന് മകന്‍ തന്നോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ജനിച്ച് യുകെയിലേക്ക് താമസം മാറിയ അനു, കുട്ടിക്കാലം മുതല്‍ പൊലീസുകാരനായി ജോലി ചെയ്യുന്നതിന് ആഗ്രഹിച്ചിരുന്നു. 2021 ഒക്ടോബറില്‍ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പൊലീസില്‍ ചേര്‍ന്നെങ്കിലും 2022 ഏപ്രിലില്‍ ഹാലിഫാക്സ് പൊലീസ് സ്റ്റേഷനിലേക്ക് പോസ്റ്റിങ് ലഭിച്ച ശേഷമാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. പ്ലേയ്സ്മെന്റിന് മുന്‍പ് ഒരു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന അനുവിനെ 2023 ഫെബ്രുവരിയില്‍ മറ്റൊരു പദ്ധതിയിലേക്ക് മാറ്റി. ജോലിയില്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടുന്നുവെന്നും എപ്പോഴും വിമര്‍ശിക്കപ്പെടുന്നുവെന്നും അനു പറഞ്ഞിരുന്നു.

മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍, താന്‍ ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അനു പിതാവിനോട് പറഞ്ഞു. 2022 ജൂണില്‍ അനുഗ്രഹ ഏബ്രഹാം ഡോക്ടറെ സന്ദര്‍ശിക്കുകയും മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തതായി ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. 2022 ഡിസംബറില്‍ സഹോദരിയോട് ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് അനു പറഞ്ഞിരുന്നു. 2023 ഏപ്രിലില്‍ മാനസിക പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെട്ട് കൗണ്‍സിലിങ് തേടിയെങ്കിലും അഞ്ച് മാസം കഴിഞ്ഞാണ് അപ്പോയിന്റ്‌മെന്റ് ലഭിച്ചത്.

ഫെബ്രുവരിയില്‍ രണ്ടാഴ്ചത്തെ അവധിയില്‍ ആംസ്റ്റര്‍ഡാം സന്ദര്‍ശിച്ച അനു, സുഹൃത്തുക്കളോട് ജോലിയിലെ സമ്മര്‍ദ്ദത്തെക്കുറിച്ച് പറഞ്ഞിരുന്നു. മടങ്ങിയെത്തിയ ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിന് സംബന്ധിച്ച് ആശങ്കാകുലനായിരുന്നു അനു. മാര്‍ച്ച് 3-ന് കുടുംബവീട്ടില്‍ നിന്ന് പോകുന്നതിനു മുന്‍പ് മറ്റ് ജോലിക്കള്‍ക്ക് അപേക്ഷിച്ചിരുന്നു. വൈകുന്നേരം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അടുത്ത ദിവസം റാഡ്ക്ലിഫിലെ വനപ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം റോച്ച്ഡെയ്ല്‍ കൊറോണര്‍ കോടതിയില്‍ മരണ കാരണം ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions