യു.കെ.വാര്‍ത്തകള്‍

ടോറി നേതൃസ്ഥാനത്തേയ്ക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞു; ജെന്റിക്കോ ബാഡ്‌നോക്കോ എന്ന് ശനിയാഴ്ചയറിയാം


റിഷി സുനാകിന്റെ പിന്‍ഗാമിയായി കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് കഴിഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെ ആയിരുന്നു വോട്ടെടുപ്പ്. ഫലം നാളെ (ശനിയാഴ്ച) അറിയാം. റോബര്‍ട്ട് ജെന്റിക്കും കെമി ബാഡ്‌നോക്കും ആയിരുന്നു അവസാന ഘട്ടത്തിലെത്തിയത്.

നാലുമാസം നീണ്ട മാരത്തോണ്‍ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്നലെ അവസാനിച്ചത്. പാര്‍ട്ടിക്കുള്ളില്‍ അടിത്തട്ടില്‍ വരെ ഏറെ അനുയായികളുള്ള ബാഡ്‌നോക്ക് വിജയിക്കും എന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതുമ്പോഴും, റോബര്‍ട്ട് ജെന്റിക്കിനെ അത്ര എളുപ്പത്തില്‍ തള്ളിക്കളയാന്‍ ആകില്ല എന്നാണ് മറു വിഭാഗം പറയുന്നത്. രണ്ടുപേരും പാര്‍ട്ടിക്കുള്ളിലെ വലതു പക്ഷത്തെ പിന്തുണക്കുന്നവരാണ്. അതുകൊണ്ടു തന്നെ എതിര്‍പക്ഷത്തെ വോട്ടുകളാകും നിര്‍ണ്ണായകമാവുക.

പാര്‍ട്ടി സമ്മേളനങ്ങളില്‍ ഏറെ തിളങ്ങാന്‍ കഴിയാതെ പോയവരാണ് ജെന്റിക്കും ബേഡ്‌നോക്കുമെന്നതാണ് ശ്രദ്ധേയം. പാര്‍ട്ടി സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ക്ലെവര്‍ലി പുറത്തായത് അപ്രതീക്ഷിതമായിരുന്നു.

ആര് നേതൃസ്ഥാനത്തേക്ക് വന്നാലും വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. ജൂലൈ നാളൈണ് നടന്ന തിരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായിരുന്നു. 24 ശതമാനത്തില്‍ താഴെ വോട്ടുകളോടെ 121 സീറ്റുകളില്‍ മാത്രമാണ് ടോറി പാര്‍ട്ടിയ്ക്ക് വിജയിക്കാനായത്.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions