യു.കെ.വാര്‍ത്തകള്‍

ബജറ്റ്: മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരും; തിരിച്ചടവില്‍ നൂറുകണക്കിന് പൗണ്ട് അധികം നേരിടേണ്ടി വരും

40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി സമാഹരണം പ്രഖ്യാപിച്ചതിനു പിന്നാലെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ധിക്കുന്നു. പ്രതിവര്‍ഷം നൂറുകണക്കിന് പൗണ്ട് അധിക തിരിച്ചടവ് നടത്തേണ്ട ഗതികേടിലേക്കാണ് ഭവനഉടമകള്‍ മാറുന്നത്. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിനെ അപേക്ഷിച്ച് ലേബര്‍ പദ്ധതികള്‍ മോര്‍ട്ട്‌ഗേജ് ചെലവുകള്‍ വേഗത്തില്‍ ഉയര്‍ത്താനാണ് സഹായിക്കുകയെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി വ്യക്തമാക്കി. തന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ 41.5 ബില്ല്യണ്‍ പൗണ്ടിന്റെ റെക്കോര്‍ഡ് നികുതി വേട്ടയ്ക്കാണ് ചാന്‍സലര്‍ കളമൊരുക്കിയത്.

എന്നാല്‍ ബജറ്റിനൊപ്പം പുറത്തുവിട്ട ധനകാര്യ നിരീക്ഷകരുടെ 200 പേജ് പരിശോധനാ റിപ്പോര്‍ട്ടിലാണ് 2027 ആകുന്നതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 3.7 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് വ്യക്തമാക്കിയത്. 2030 വരെയെങ്കിലും ഈ തോതില്‍ ഉയര്‍ന്ന നിലയില്‍ നിരക്കുകള്‍ നിലനില്‍ക്കുമെന്നും ഒബിആര്‍ പ്രവചിക്കുന്നു.

കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ചാന്‍സലര്‍ ജെറമി ഹണ്ട് അവതരിപ്പിച്ച ബജറ്റ് പ്രകാരം മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പരമാവധി 4.1 ശതമാനം എത്തിയതിന് ശേഷം താഴുമെന്നായിരുന്നു നിഗമനം. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ റീവ്‌സ് പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

ആദ്യത്തെ വീട് വാങ്ങുന്നവരെ സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധന ബാധിക്കില്ലെന്നത് ആശ്വാസകരമായി. എന്നാല്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിനെയും, രണ്ടാമത്തെ വീട് വാങ്ങുന്നവരെയും വര്‍ദ്ധന തിരിച്ചടിക്കും. പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ മുന്‍കൂറായി നല്‍കുന്ന നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി.

രണ്ടാമത്തെ വീട് വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി 3 ശതമാനത്തില്‍ നിന്നും 5 ശതമാനമായി ഉയരും. ഒക്ടോബര്‍ 31 മുതല്‍ ഇത് പ്രാബല്യത്തിലും വരും. രണ്ടാമത്തെ വീട് വാങ്ങുന്നവരെ നിരുത്സാഹപ്പെടുത്തുന്നതാണ് ഈ നീക്കം. ഇത് ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് ലാഭകരമായി മാറുമെന്നാണ് കരുതുന്നത്.

നിലവില്‍ ആദ്യത്തെ വീട് വാങ്ങുന്നവര്‍ മൂല്യം 425,000 പൗണ്ട് വരെയാണ് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതില്ല. 425,000 മുതല്‍ 625,000 പൗണ്ട് വരെ മൂല്യം ഉയര്‍ന്നാല്‍ 5 ശതമാനമാണ് ഡ്യൂട്ടി. അതേസമയം സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് 2025 ഏപ്രില്‍ മുതല്‍ 300,000 പൗണ്ട് വരെയായി തിരിച്ചിറങ്ങും.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions