ന്യൂപോര്‍ട്ട് മലയാളിയും തൃശൂര്‍ മാള വടമ സ്വദേശിയുമായ ബൈജു കൊടിയന്റെ സംസ്‌കാരം ഇന്ന് (ശനിയാഴ്ച) നടക്കും. ന്യൂപോര്‍ട്ടിലെ സെന്റ് ഡേവിഡ്‌സ് കാത്തലിക് ചര്‍ച്ചില്‍ രാവിലെ 11 മണിയ്ക്കാണ് ചടങ്ങുകള്‍ നടക്കുക.
ഏതാനും വര്‍ഷങ്ങളായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ബൈജു കൊടിയനെ അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റില്‍ ഈമാസം 11നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ കാലങ്ങളില്‍ സാമൂഹ്യ രംഗങ്ങളിലും മറ്റും സജീവ സാന്നിധ്യം ആയിരുന്നു ബൈജു. കേരള കാത്തലിക് അസോസിയേഷന്റെയും മറ്റും പ്രവര്‍ത്തങ്ങളില്‍ സജീവവും ആയിരുന്നു.
ഇദ്ദേഹത്തിനു നാട്ടുകാരായ പരിചയക്കാരും ഏറെയുണ്ട് യുകെ മലയാളികള്‍ക്കിടയില്‍.