യു.കെ.വാര്‍ത്തകള്‍

റീവ്‌സിന്റെ ബജറ്റില്‍ കുരുങ്ങി മോര്‍ട്ട്‌ഗേജ് വിപണികള്‍; മോര്‍ട്ട്‌ഗേജ് ഡീലുകള്‍ പിന്‍വലിച്ച് തുടങ്ങി, ഒപ്പം നിരക്ക് വര്‍ധനവും

റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് സാമ്പത്തിക വിപണികളെ ഉലയ്ക്കുകയാണ് . ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ കുതിച്ചുയരുന്നത് വിപണികളെ അക്ഷാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇതോടെ മോര്‍ട്ട്‌ഗേജ് വിപണിയിലും ചാഞ്ചാട്ടം പ്രകടമായി. മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറയ്ക്കല്‍ കാത്തിരിക്കുന്ന ഭവനഉടമകള്‍ക്ക് ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഓര്‍മ്മപ്പെടുത്തല്‍. കടമെടുപ്പ് ചെലവ് ഉയരുന്നതോടെ സ്വാഭാവികമായും പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നതാണ് ഇതിന് കാരണമാകുക.

പ്രതികരിച്ച് തുടങ്ങിയതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകളിലും മാറ്റം വന്ന് തുടങ്ങി. അടുത്ത ആഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കുറയ്ക്കാനുള്ള സാധ്യത ഇടിഞ്ഞതോടെ നിരക്കുകള്‍ സമ്മര്‍ദത്തിലാണ്. ഇതോടെ ഉയര്‍ന്ന ചെലവുകള്‍ നേരിടുന്ന ലെന്‍ഡര്‍മാര്‍ അടുത്തൊന്നും കുറയാന്‍ സാധ്യതയില്ലാത്ത ബേസ് റേറ്റ് മുന്‍നിര്‍ത്തി ഡീലുകള്‍ പിന്‍വലിക്കാനും, പരിഷ്‌കരിക്കാനും നടപടി ആരംഭിച്ചിരിക്കുകയാണ്.

ചെറുകിട, സ്‌പെഷ്യലിസ്റ്റ് ലെന്‍ഡര്‍മാരാണ് മാറ്റങ്ങളുമായി മുന്നിലുള്ളത്. സ്‌കിപ്ടണ്‍ ബിഎസ്, കവെന്‍ട്രി ബിഎസ് എന്നിവരും ഫിക്‌സഡ് റേറ്റ് വര്‍ദ്ധനവ് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ലെന്‍ഡര്‍മാര്‍ മാറിചിന്തിക്കാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനിടയിലാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 101 ഇടങ്ങളില്‍ താങ്ങാന്‍ കഴിയാത്ത വാടകയാണ് വാടകക്കാര്‍ നേരിടുന്നതെന്ന് പുതിയ ഡാറ്റ പുറത്തുവരുന്നത്.

അടുത്ത ആഴ്ചയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി യോഗം ചേരുമ്പോള്‍ ബേസ് റേറ്റ് കുറയ്ക്കാനുള്ള സാധ്യതയും മങ്ങി. ബജറ്റിന് പിന്നാലെ അഞ്ച് വര്‍ഷത്തെ സ്വാപ്പ് റേറ്റ് ജൂണിന് ശേഷമുള്ള ഉയര്‍ന്ന നിലയിലേക്ക് എത്തി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വാപ്പ് റേറ്റ് ഉയരാന്‍ തുടങ്ങിയതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് കുറയ്ക്കാന്‍ മടിക്കുമെന്ന സ്ഥിതിയായി. സ്വാപ്പ് റേറ്റിലെ ചാഞ്ചാട്ടം ഇതിനകം തന്നെ ചെറിയ ലെന്‍ഡര്‍മാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ വിപണികള്‍ സ്ഥിരത കൈവരിച്ചില്ലെങ്കില്‍ നിരക്ക് വര്‍ദ്ധന നേരിടേണ്ടതായി വരും.

ബജറ്റില്‍ ഗവണ്‍മെന്റിന്റെ ചെലവഴിക്കലുകള്‍ ഏത് വിധത്തിലാകുമെന്ന് കാത്തിരിക്കുകയായിരുന്നു വീട് വാങ്ങാന്‍ മോഹിച്ചവര്‍. എന്നാല്‍ റീവ്‌സിന്റെ ബജറ്റ് അവതരണം കഴിഞ്ഞതോടെ പലരുടെയും സ്വപ്‌നങ്ങള്‍ സ്തംഭിക്കുമെന്ന അവസ്ഥയാണ്.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions