ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ്. ഇപ്പോഴിതാ യുകെയില്‍ എ ഐ സഹായത്തോടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചയാളെ കോടതി 18 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുകയാണ് . 27 കാരനായ ബോള്‍ട്ടണില്‍ നിന്നുള്ള ഹ്യൂ നെല്‍സനെ ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ പ്രോസിക്യൂഷന്‍ കേസാണിത്. ആഗസ്തിലാണ് ഇയാള്‍ അറസ്റ്റിലായത്.
കുട്ടികളുടെ ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ദുരുപയോഗം ചെയ്തതായാണ് പൊലീസ് കണ്ടെത്തിയത്. മാത്രമല്ല കുട്ടികളെ മറ്റ് കുറ്റവാളികളെ കൊണ്ട് ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിച്ച കേസിലും ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തി.കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ഇയാള്‍ നടത്തിയ സംഭാഷണങ്ങളും നിര്‍ണ്ണായക തെളിവായി. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വിറ്റ് 18 മാസത്തിനിടെ അയ്യായിരം ഡോളര്‍ പ്രതി സമ്പാദിച്ചിരുന്നു.
രഹസ്യ പൊലീസ് ഉദ്യോഗസ്ഥനോട് ചാറ്റ് റൂമില്‍ നടത്തിയ വെളിപ്പെടുത്തലാണ് പ്രതിയെ കുടുക്കിയത്. 13 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ മൂന്ന് വ്യത്യസ്ത വ്യക്തികളുമായി പ്രതി സന്ദേശങ്ങള്‍ കൈമാറിയിരുന്നു. എഐ മോശമായ രീതിയില്‍ ഉപയോഗിക്കുന്ന പല കേസുകളും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.