യു.കെ.വാര്‍ത്തകള്‍

പീഡനവീരനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്ന്: കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ രാജിക്കായി മുറവിളി

ലൈംഗിക പീഡന പ്രതിയെ കുറിച്ച് പോലീസിന് വിവരം നല്‍കാതെ മറച്ചുവെച്ചതായി വ്യക്തമായതോടെ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയുടെ രാജി ആവശ്യം ശക്തമായി. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും വെല്‍ബിയെ പിന്തുണയ്ക്കാതെ വന്നതോടെ പദവിയ്ക്ക് ഇളക്കം തട്ടുമെന്നാണ് സൂചന.

കൂടാതെ സമ്മര്‍ദം വര്‍ദ്ധിപ്പിച്ച് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് പദവി രാജിവെയ്ക്കണമെന്ന് ന്യൂകാസില്‍ ബിഷപ്പ് കൂടി ആവശ്യപ്പെട്ടു. നൂറുകണക്കിന് കുട്ടികളെയും, പുരുഷന്‍മാരെയും പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ജസ്റ്റിന്‍ വെല്‍ബി തയ്യാറായില്ലെന്ന് വ്യക്തമായതോടെയാണ് ന്യൂകാസില്‍ ബിഷപ്പ് ഹെലെന്‍ ആന്‍ ഹാര്‍ട്‌ലി രാജി വെയ്ക്കണമെന്ന് ആവശ്യം ഉന്നയിച്ചത്.

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ആര്‍ച്ച്ബിഷപ്പിന്റെ രാജിക്കായി മുറവിളി ഉയരുന്നതിനിടെയാണ് സീനിയര്‍ ബിഷപ്പ് പരസ്യനിലപാട് സ്വീകരിച്ചത്. ജനറല്‍ സിനഡിലെ മൂന്ന് അംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ വെല്‍ബിയുടെ രാജിക്കുള്ള ഹര്‍ജിയില്‍ 7500 ഒപ്പുകള്‍ ഇതിനോടകം ലഭിച്ച് കഴിഞ്ഞു. പല ഉന്നത പുരോഹിതന്‍മാരും ഇതിന് പിന്തുണ നല്‍കിയിട്ടുണ്ട്.

ബാരിസ്റ്റര്‍ ജോണ്‍ സ്മിത്തിന് എതിരായ റിവ്യൂവിലാണ് നൂറിലേറെ ആണ്‍കുട്ടികളെയും, യുവാക്കളെയും ലൈംഗികമായി പീഡിപ്പിച്ച വിവരങ്ങള്‍ മറച്ചുവെച്ചതായി കണ്ടെത്തിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വെല്‍ബി മാപ്പ് പറഞ്ഞിരുന്നു. സംഭവങ്ങള്‍ 2013-ല്‍ തന്നെ വെല്‍ബി പോലീസിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതായിരുന്നുവെന്ന് റിവ്യൂ കണ്ടെത്തി. 1980-കള്‍ മുതല്‍ തന്നെ സ്മിത്തിന്റെ ചെയ്തികളെ കുറിച്ച് വെല്‍ബിക്ക് അറിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിവ്യൂ വ്യക്തമാക്കിയത്.



  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions