യു.കെ.വാര്‍ത്തകള്‍

2035 ഓടെ 81% കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുമെന്നു പ്രഖ്യാപിച്ചു കീര്‍ സ്റ്റാര്‍മര്‍


2035 ഓടെ 81ശതമാനം കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചു. ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് വേളയില്‍ കാലാവസ്ഥ അനുകൂല നിയമങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് പറഞ്ഞ ഡൊണാള്‍ഡ് ട്രംപിന്റെ വീക്ഷണങ്ങളോട് യുകെയ്ക്ക് ആഭിമുഖ്യമില്ലെന്ന് ചൂണ്ടി കാണിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.


2026 മാര്‍ച്ച് വരെ 11 .6 ബില്യണ്‍ പൗണ്ട് ക്ലൈമറ്റ് ഫിനാന്‍സ് നല്‍കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍ സര്‍ക്കാരിന്റെ തീരുമാനം ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ പിന്തുടരുമോ എന്ന കാര്യത്തില്‍ പല സംശയങ്ങളും ഉയര്‍ന്നിരുന്നു. പുതിയതായി 1300 പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്ന കാറ്റാടി വൈദ്യുത പദ്ധതിയില്‍ 1 ബില്യണ്‍ പൗണ്ട് നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കാര്‍ബണ്‍ എമിഷനെ കുറയ്ക്കാന്‍ സഹായിക്കുന്നതിനാണ്.

കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതില്‍ ലോക രാജ്യങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ആഗോളതാപനം കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് യു എന്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. 2015 – ലെ പാരീസ് ഉടമ്പടിയില്‍ 2050 ഓടെ നെറ്റ് സീറോ എമിഷന്‍ എന്നത് ജി 20 രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നു. ഈ ലക്ഷ്യത്തിലേയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യുകെ മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയത്തിലുള്ള പ്രധാനമന്ത്രിയുടെ കര്‍ശനമായ നയങ്ങള്‍ ബ്രിട്ടീഷ് ജനതകളെ കഷ്ടതയിലാക്കുമെന്ന് ഷാഡോ എനര്‍ജി സെക്രട്ടറി ക്ലെയര്‍ കുട്ടീഞ്ഞോ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions