അടുത്ത ആഴ്ചയോടെ യുകെയുടെ പല ഭാഗങ്ങളിലും മഞ്ഞും, ആലിപ്പഴവര്‍ഷവും, മഞ്ഞും ചേര്‍ന്നുള്ള കാലാവസ്ഥ എത്തുമെന്ന് മുന്നയിപ്പ്. ശൈത്യകാല കാലാവസ്ഥ എപ്പോള്‍ എത്തിച്ചേരുമെന്ന് കൃത്യമായി പ്രവചിക്കാന്‍ സമയമായിട്ടില്ലെന്ന് മെറ്റ് ഓഫീസിന് പറഞ്ഞു. കമ്പ്യൂട്ടര്‍ മോഡലുകള്‍ വിവിധ സാഹചര്യങ്ങളാണ് വിലയിരുത്തുന്നതെങ്കിലും താപനില താഴുമെന്നാണ് പ്രതീക്ഷ.
ഈയാഴ്ച ആദ്യം താപനില 0.3 സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു. ചെറിയൊരു വെയില്‍ ലഭിച്ചതിന് ശേഷമാണ് ഈ തിരിച്ചിറക്കം. 'അടുത്ത ആഴ്ചയോടെ തണുത്ത കാറ്റ് എത്തിച്ചേരും, ഇതോടെ യുകെയുടെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കും കാരണമാകും. മഴയും, ആലിപ്പഴ വര്‍ഷവും, മഞ്ഞും കൂടിക്കലര്‍ന്ന സാഹചര്യമാകും. തിങ്കളാഴ്ച മുതല്‍ തന്നെ കാറ്റ് നിറഞ്ഞ സാഹചര്യമാകും. ബുധനാഴ്ചയോടെ ശൈത്യകരാല മഴയും എത്തുകയും, എല്ലാ ഭാഗങ്ങളും തണുപ്പിലാകുകയും ചെയ്യും', മെറ്റ് ഓഫീസ് വ്യക്തമാക്കി.
ഈയാഴ്ച യാത്ര ചെയ്യാന്‍ പദ്ധതിയുള്ളവര്‍ കാറില്‍ ശൈത്യകാല സാഹചര്യങ്ങള്‍ നേരിടാനും തയ്യാറായിരിക്കണമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. യുകെയില്‍ അസാധാരണ വേഗത്തില്‍ കാലാവസ്ഥ മാറിമറിയും. ഈ ഘട്ടത്തില്‍ യുകെയിലെ ഏത് ഭാഗത്ത് വേണമെങ്കിലും മഞ്ഞും, ഐസും രാത്രിയോടെ തണുത്തുറയാനുള്ള സാഹചര്യമാണ്. ആഴ്ച പകുതിയാകുന്നതോടെ ഈ സാഹചര്യം രൂപപ്പെടും, മെറ്റ് ഓഫീസ് അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു. നവംബറില്‍ ഇതുവരെ ദിവസങ്ങളില്‍ യുകെയിലെ താപനില ശരാശരിക്ക് മുകളിലാണ്.