യു.കെ.വാര്‍ത്തകള്‍

യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 0.1% മാത്രം; ബജറ്റ് ആഘാതം ഇരുട്ടടിയായി


ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം യുകെ സമ്പദ് വ്യവസ്ഥയ്ക്ക് നിരാശ. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച താഴേക്ക് പോകുന്നതായാണ് വ്യക്തമാകുന്നത്. ലേബറിന്റെ ആദ്യ ബജറ്റ് സമ്മാനിച്ച അനിശ്ചിതാവസ്ഥയും, ഉയര്‍ന്ന പലിശ നിരക്കുകളും നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനയും ബിസിനസ്സുകളെയും, ഉപഭോക്താക്കളുടെ ചെലവഴിക്കലിനെയും, ആത്മവിശ്വാസത്തെയും തകര്‍ക്കുകയാണ്.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ആഘാതം സമ്മാനിച്ച് സമ്പദ് വ്യവസ്ഥ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ കേവലം 0.1% വളര്‍ച്ച മാത്രമാണ് കൈവരിച്ചത്. രണ്ടാം പാദത്തില്‍ 0.5% വളര്‍ച്ച നേടിയതില്‍ നിന്നുമാണ് ഈ തിരിച്ചിറക്കമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ജി7 രാജ്യങ്ങള്‍ക്കിടയില്‍ യുകെ മൂന്നാം പാദത്തില്‍ വളര്‍ച്ചയില്‍ ആറാം സ്ഥാനത്താണ്. ഇറ്റലി മാത്രമാണ് യുകെക്ക് പിന്നില്‍.

പുതിയ ലേബര്‍ ഗവണ്‍മെന്റിന് കീഴിലുള്ള ആദ്യ പാദത്തില്‍ സര്‍വ്വീസ്, മാനുഫാക്ചറിംഗ് മേഖലയുടെ ഉത്പാദനം കുറഞ്ഞു. ഇതോടെ ബജറ്റും, ഉയര്‍ന്ന പലിശ നിരക്കും വളര്‍ച്ചയെ ബാധിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.

നിര്‍മ്മാണ മേഖലയുടെ ഉത്പാദനക്ഷമത താഴ്ന്നതും, ഐടി മേഖലയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതും സെപ്റ്റംബറില്‍ സമ്പദ് വ്യവസ്ഥയെ താഴേക്ക് വലിച്ച ഘടകങ്ങളായി ഒഎന്‍എസ് വിലയിരുത്തുന്നു. ഈ കണക്കുകള്‍ തൃപ്തികരമല്ലെന്ന് റീവ്‌സ് പ്രതികരിച്ചു.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions