ലോങ്ങ് കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്നില്ല
കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങും ഭയപ്പെട്ടു നിന്നപ്പോഴും സ്വന്തം ജീവന്‍ പോലും പണംവച്ചു ഉറക്കമൊഴിച്ച് ആതുര ശുശ്രൂഷ ചെയ്തവരാണ് നഴ്സുമാര്‍. ആദ്യ കാലത്തു മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പലര്‍ക്കും ജീവന്‍ നഷ്ടമായി. മറ്റുള്ളവരാകട്ടെ ലോങ്ങ് കോവിഡ് ബാധിച്ചബാധിച്ചു ആരോഗ്യ വെല്ലുവിളി നേരിട്ടു. പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു അത്. അവരുടെ അര്‍പ്പണബോധവും സഹിഷ്ണുതയും എണ്ണമറ്റ ജീവനുകള്‍ രക്ഷിച്ചപ്പോള്‍ അസാധാരണമായ വെല്ലുവിളികളെയാണ് നഴ്സുമാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.
കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് പലര്‍ക്കും അധിക ഷിഫ്റ്റുകളും 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ട സാഹചര്യവും ഉണ്ടായിരുന്നു. മറ്റ് മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ വര്‍ക്ക് ഫ്രം ഹോമിന്റെ സംരക്ഷണത്തില്‍ നിന്നപ്പോള്‍ യുദ്ധമുഖത്തെ മുന്‍നിര പോരാളികളായിരുന്നു യുകെ മലയാളി നഴ്സുമാര്‍. ജോലിക്കിടെ അണുബാധയേറ്റ് മിക്കവര്‍ക്കും കോവിഡ് ബാധിച്ചു. കഠിനമായ ജോലി ഭാരവും ലോങ്ങ് കോവിഡ് ബാധിച്ചതും മൂലം പലരും ദീര്‍ഘകാല ശാരീരിക വൈഷമ്യങ്ങളുടെ പിടിയിലുമായി.
എന്നാല്‍ ജോലിയുടെ ഭാഗമായി ലോങ്ങ് കോവിഡ് ബാധിച്ചവര്‍ക്ക് യുകെ സര്‍ക്കാര്‍ ധനസഹായം ഒന്നും ഇനിയും ലഭിക്കുന്നില്ലെന്ന കടുത്ത ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. പാന്‍ഡമിക്കിന്റെ സമയത്ത് ലോങ്ങ് കോവിഡ് ബാധിച്ച ആയിരക്കണക്കിന് നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉള്ള സാമ്പത്തിക സഹായം യഥാസമയം നല്‍കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ആവശ്യപ്പെട്ടു.
ഇന്‍ഡസ്ട്രിയല്‍ ഇന്‍ജറീസ് ആന്‍ഡ് അഡ്വൈസറി കൗണ്‍സില്‍ (ഐഐഎസി) ലോങ്ങ് കോവിഡിനെ ഒരു തൊഴിലിനോട് അനുബന്ധിച്ചുള്ള രോഗമായി പരിഗണിക്കണമെന്ന് രണ്ടുവര്‍ഷം മുമ്പ് ശുപാര്‍ശ ചെയ്തിരുന്നു.
എന്നാല്‍ ഇന്‍ഡസ്ട്രിയല്‍ ഇന്‍ജുറീസ് ആന്‍ഡ് ഡിസേബിള്‍മെന്റ് ബനഫിറ്റുകള്‍ (ഐഐഡിബി) ആക്സസ് ആനുകൂല്യത്തിനായി അപേക്ഷിക്കാന്‍ ഇപ്പോഴും നഴ്സുമാര്‍ക്ക് സാധിക്കുന്നില്ല. ഐഐഡിബില്‍ 70 ലധികം രോഗങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും കോവിഡ് ഇപ്പോഴും ലിസ്റ്റ് ചെയ്യുന്നില്ല. ഇതാണ് ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് തടസ്സം നില്‍ക്കുന്നത്.
ലോങ്ങ് കോവിഡ് കാരണം പല ആരോഗ്യ പ്രവര്‍ത്തകരും ജോലിയില്‍ നിന്ന് നേരത്തെ വിരമിക്കുന്ന സാഹചര്യവും ഉണ്ടായി കൊണ്ടിരിക്കയാണ് . ഇത്തരക്കാര്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നത്.