യു.കെ.വാര്‍ത്തകള്‍

അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നവംബര്‍ 29ന് പാര്‍ലമെന്റില്‍; ആശങ്ക എംപിയെ അറിയിക്കാം

നവംബര്‍ 29ന് കോമണ്‍സില്‍ അസിസ്റ്റഡ് ഡൈയിംഗ് ബില്‍ അവതരിപ്പിക്കപ്പെടും. ബില്‍ പാസായാല്‍ ദയാവധം രാജ്യത്ത് നിയമപരമായി മാറും. മരണം വരിക്കാന്‍ ആഗ്രഹിക്കുന്ന ഗുരുതര രോഗബാധിതര്‍ക്ക് ദയാവധം വിധിക്കാന്‍ സഹായിക്കുന്ന ബില്‍ എന്നാണ് വിളിപ്പേരെങ്കിലും വിപുലമായ ചര്‍ച്ചകളും, ആഴത്തിലുള്ള ആശയ സംവാദങ്ങളും നടത്താതെ തിടുക്കത്തില്‍ ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ എംപിമാര്‍ വോട്ട് ചെയ്യുമ്പോള്‍ പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നവംബര്‍ 11ന് മാത്രമാണ് ബില്‍ പുറത്തുവിട്ടത്. ഇതോടെ ബില്ലിലെ വ്യവസ്ഥകള്‍ ഇഴകീറി പരിശോധിക്കാനുള്ള സമയമൊന്നും എംപിമാര്‍ക്ക് ലഭിച്ചിട്ടില്ല. സങ്കീര്‍ണ്ണമായ വിഷയമാണെന്നിരിക്കവെ ഈ സമയക്കുറവ് മരണത്തെ സംബന്ധിച്ചുള്ള ബ്രിട്ടന്റെ ഭാവി തെരഞ്ഞെടുപ്പുകളെ ബാധിക്കുന്ന അവസ്ഥയാണ്.

നിലവിലെ നിയമങ്ങള്‍ പൊളിച്ചെഴുതിയാണ് 'മരിക്കാനുള്ള അവകാശം' സമ്മാനിക്കപ്പെടുന്നത്. എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാതെ തിടുക്കം പിടിച്ച് ബില്‍ അവതരിപ്പിക്കുന്നതില്‍ വ്യാപകമായ എതിര്‍പ്പുണ്ട്. പ്രത്യേകിച്ച് വിശ്വാസസംബന്ധമായ വീക്ഷണത്തില്‍ ഇത് തീര്‍ത്തും ജനാധിപത്യവിരുദ്ധം കൂടിയാണ്. മുന്‍പ് കോമണ്‍സില്‍ ഈ വിഷയത്തില്‍ വോട്ട് ചെയ്തപ്പോള്‍ രണ്ട് മാസം കൊണ്ടാണ് ഇത് പരിശോധിക്കപ്പെട്ടത്. ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ നാല് മാസത്തോളം ബില്‍ അളന്നുമുറിച്ച് പരിശോധിക്കാനും അവസരം കിട്ടിയിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ ഗവണ്‍മെന്റ് രണ്ടാഴ്ച കൊണ്ട് പരിപാടി പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. പകുതിയോളം എംപിമാരും ആദ്യമായി സഭയില്‍ എത്തിയവരാണ്. ഇവര്‍ക്ക് നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പര്യാപ്തമായ സമയം പോലും കിട്ടിയിട്ടില്ല. എന്‍എച്ച്എസ് 'തകര്‍ന്ന' നിലയിലാണെന്ന് ഹെല്‍ത്ത് സെക്രട്ടറി തന്നെ പ്രഖ്യാപിച്ച അവസ്ഥയില്‍ ബില്‍ നിയമമാകുന്നത് സുപ്രധാനമായ പ്രതിസന്ധി സൃഷ്ടിക്കും.

പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ഒരു തരത്തിലുള്ള സേവനവും ലഭിക്കാതെ 100,000 പേരെങ്കിലും പ്രതിവര്‍ഷം മരണപ്പെടുന്നുവെന്നാണ് കണക്ക്. ഈ അവസ്ഥയില്‍ മരിക്കാന്‍ അവകാശം നല്‍കുന്ന ബില്‍ വരുന്നതോടെ പലരും ആത്മഹത്യ വരിച്ച് അഭിമാനം കാത്തുസൂക്ഷിക്കാന്‍ തയ്യാറാകുമെന്ന വാദവും ഉയരുന്നുണ്ട്.

ഈ അവസരത്തിലാണ് നിങ്ങളുടെ എംപിമാരെ ഇക്കാര്യത്തിലുള്ള ആശങ്ക അറിയിക്കാന്‍ അവസരം വരുന്നത്.


ആശങ്ക അറിയിക്കാന്‍ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം: https://righttolife.org.uk/9ly4

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions