യു.കെ.വാര്‍ത്തകള്‍

നാശംവിതച്ച് ബെര്‍ട്ട് കൊടുങ്കാറ്റ്; ശക്തമായ കാറ്റില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി, മരണം നാലായി

ബ്രിട്ടനില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് സംഹാര രൂപം പൂണ്ടതോടെ നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ശക്തമായ മഴയും, കാറ്റും, അസാധാരണമായ വെള്ളപ്പൊക്കവും ചേര്‍ന്ന് യാത്രകള്‍ ദുരിതത്തിലാക്കിയതോടെ ട്രെയിനുകള്‍ റദ്ദാക്കുന്നതിനൊപ്പം, യുകെയില്‍ റോഡുകള്‍ അടച്ചിടുകയും ചെയ്തു.

ഹീത്രൂവില്‍ നിന്ന് മാത്രം 200-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ളൈറ്റ്എവെയര്‍ ഡാറ്റാ സൈറ്റ് പറയുന്നു. ലണ്ടന്‍ ലിവര്‍പൂള്‍ സ്ട്രീറ്റില്‍ നിന്നും സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടിലേക്ക് ട്രെയിനുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഗ്രേറ്റര്‍ ആംഗ്ലിയ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 52 സര്‍വ്വീസുകളാണ് റദ്ദാക്കിയത്.

സൗത്ത് വെയില്‍സില്‍ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് അധികൃതര്‍ ഗുരുതരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നദിയില്‍ നിന്നും 75-കാരനായ ബ്രയാന്‍ പെറിയുടെ മൃതദേഹവും ലഭിച്ചു. ഇതോടെ കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം നാലായി. മൂന്ന് പേര്‍ ട്രാഫിക് അപകടങ്ങളിലാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ലണ്ടനിലെ ഒന്‍പത് മേഖലകളില്‍ കനത്ത മഴയും, കാറ്റുമാണ് തേടിയെത്തിയത്.

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ ഞായറാഴ്ച വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതേസമയം യുകെയില്‍ ഇപ്പോഴും 250 വെള്ളപ്പൊക്ക അലേര്‍ട്ടുകള്‍ നിലവിലുണ്ട്. ഇംഗ്ലണ്ടിലാണ് ഇതില്‍ ഭൂരിഭാഗവും. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍വയോണ്‍മെന്റ് ഏജന്‍സി പറഞ്ഞു. മിഡ്‌ലാന്‍ഡ്‌സിലെ ചില ഭാഗങ്ങളിലും നോര്‍ത്ത് ഇംഗ്ലണ്ടിലും ഇന്നും, നാളെയുമായി ഈ വെള്ളപ്പൊക്ക സാധ്യത തുടരുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.

മോശം കാലാവസ്ഥയില്‍ ഇതുവരെ നാല് ജീവനുകളാണ് പൊലിഞ്ഞത്.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions