യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്; ബസ് ,റെയില്‍ , വിമാന സര്‍വീസുകളെ ബാധിക്കും


കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ബ്രിട്ടന്‍. അര്‍ദ്ധരാത്രിയോടെ താപനില പൂജ്യത്തിന് താഴേക്ക് പോയതിനാലാണ് കനത്ത മൂടല്‍മഞ്ഞ് എത്തിയത്. ഇതോടെ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ ബുദ്ധിമുട്ടേറിയ നിലയിലാകുമെന്നതിന് പുറമെ ട്രാഫിക് തടസ്സങ്ങളും രൂപമെടുക്കുമെന്നാണ് മുന്നറിയിപ്പ്.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിലുമായി മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഓഫീസ് അഭ്യര്‍ത്ഥിച്ചു. മാഞ്ചസ്റ്റര്‍ ,ബര്‍മ്മിങ്ഹാം, സാലിസ്ബറിയിലെല്ലാം കനത്ത മഞ്ഞാണ്. റെയില്‍, റോഡ്, വിമാന സര്‍വീസുകളെ മഞ്ഞുവീഴ്ച ബാധിച്ചേക്കും.

കൊണാള്‍ കൊടുങ്കാറ്റിന് പിന്നാലെയാണ് കാലാവസ്ഥ പ്രതിസന്ധി. ബെര്‍ട്ട് കൊടുങ്കാറ്റില്‍ കനത്ത വെള്ളപ്പൊക്ക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ അഞ്ചു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധയിടങ്ങളില്‍ വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശവുമുണ്ട്.

മൂടല്‍ മഞ്ഞും തണുത്ത കാറ്റും ഒക്കെയായി കാലാവസ്ഥ മാറിമറിഞ്ഞിരിക്കുകയാണ് യുകെയില്‍. യാത്രയ്ക്കിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ബുധനാഴ്ച ഉച്ചതിരിഞ്ഞ് 240-ഓളം വെള്ളപ്പൊക്ക അലേര്‍ട്ടും, ജാഗ്രതാ നിര്‍ദ്ദേശങ്ങളുമാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചിരുന്നത്. ഇപ്പോള്‍ രൂപപ്പെട്ട മൂടല്‍മഞ്ഞ് വെസ്റ്റേണ്‍ ഇംഗ്ലണ്ടിനെയും ബാധിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions