യു.കെ.വാര്‍ത്തകള്‍

177 മില്യണ്‍ പൗണ്ടിന്റെ യൂറോ മില്യണ്‍സ് ഭാഗ്യവാനെ കാത്ത് യുകെ

ചൊവ്വാഴ്ച നടന്ന യൂറോ മില്യണ്‍സ് ലോട്ടറി നറുക്കെടുപ്പില്‍ യുകെയില്‍ വിറ്റുപോയ ടിക്കറ്റിന് 177 മില്യണ്‍ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷണല്‍ ലോട്ടറി അധികൃതര്‍ അറിയിച്ചു. ഏതദേശം 1893 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് സമ്മാനം. എന്നാല്‍ സമ്മാനം ആര്‍ക്കെന്ന വിവരം ലോട്ടറി വകുപ്പിന് ഇനിയും ലഭ്യമായിട്ടില്ല. ലഭ്യമായാലും രഹസ്യമായി സൂക്ഷിക്കാന്‍ വിജയ്ക്ക് നിര്‍ദ്ദേശിക്കാം.

യൂറോ മില്യണ്‍സ് ജാക്ക്‌പോട്ടില്‍ നൂറു മില്യണിലധികം നേടുന്ന പത്തൊമ്പതാമത്തെ ആളാണ് കഴിഞ്ഞ ദിവസം നറുക്കെടുപ്പിലൂടെ വിജയിച്ചത്.

ലക്കി സ്റ്റാര്‍സ് 9ഉം 12ഉം ഉള്ള 7, 11, 25,31,40 തുടങ്ങിയ നമ്പറുകള്‍ക്കാണ് ജാക്ക്‌പോട്ട് നേടാനായത്. ടിക്കറ്റ് പരിശോധിച്ച് വിജയിച്ചതായി കരുന്നുണ്ടെങ്കില്‍ നാഷണല്‍ ലോട്ടറി വകുപ്പിനെ ബന്ധപ്പെടണം.

എല്ലാ ആഴ്ചകളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് നറുക്കെടുപ്പ്. രണ്ടര പൗണ്ടാണ് ഒരു ടിക്കറ്റിന്റെ വില. എല്ലാ തവണയും ഇത്രത്തോളം ഉയര്‍ന്ന തുക ലഭ്യമാകില്ല. 2022 ജൂലൈയില്‍ ലഭിച്ച 195 മില്യണ്‍ പൗണ്ട്, 2022 മേയില്‍ ലഭിച്ച 184 മില്യണ്‍ പൗണ്ട് എന്നിവയ്ക്ക് ശേഷം യുകെ വിജയിക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത്തവണത്തേത്.

ജാക്ക്‌പോട്ടില്‍ പങ്കെടുത്തവര്‍ ഉടന്‍ തന്നെ അവരവരുടെ ടിക്ക​റ്റ് നമ്പര്‍ പരിശോധിച്ച് വിജയം ഉറപ്പാക്കുകയും അധികൃതരെ വിവരമറിയിക്കാനും അഭ്യര്‍ത്ഥിക്കുന്നതായി നാഷണല്‍ ലോട്ടറി അറിയിച്ചു.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions