യു.കെ.വാര്‍ത്തകള്‍

75,000 കോടിയുടെ ലഹരി പച്ചക്കറിക്കൊപ്പം യുകെയില്‍ എത്തിച്ച സംഘത്തിന് 200 വര്‍ഷം തടവ്

പച്ചക്കറിക്കൊപ്പം 75,000 കോടി രൂപയുടെ ലഹരി യുകെയില്‍ എത്തിച്ച ക്രിമിനല്‍ സംഘത്തിന് 200 വര്‍ഷം തടവ്. ഉള്ളി, വെളുത്തുള്ളി എന്നിവക്കൊപ്പം ഹെറോയിന്‍, കൊക്കെയ്ന്‍, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ ശതലക്ഷക്കണക്കിന് പൗണ്ട് മൂല്യം വരുന്ന പാക്കറ്റുകള്‍ കടത്തുന്ന യുകെയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടിയാണ് 200 കോടതി വര്‍ഷക്കാലത്തെ തടവ് ശിക്ഷ വിധിച്ചത് . ബിഗ് ഫെല്ല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന 59കാരനായ പോള്‍ ഗ്രീന്‍ നയിക്കുന്ന സംഘത്തിലെ 11 അംഗങ്ങള്‍ക്കാണ് ശിക്ഷ ലഭിച്ചത്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിചാരണക്കൊടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സില്‍ നിന്നും നിയമപരമായി ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ക്കൊപ്പം ഈ സംഘം ഇതുവരെ കടത്തിയത് ഏഴു ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന മയക്കു മരുന്നുകളാണ്.

കണക്കാക്കാന്‍ ആകാത്ത നാശങ്ങളാണ് ഇവരുടെ പ്രവൃത്തിമൂലം ഉണ്ടായിരിക്കുന്നതെന്ന് വിചാരണയ്ക്കിടെ ജഡ്ജി പറഞ്ഞു. നിരവധിപേരാണ് ഇവരുടെ പ്രവൃത്തി മൂലം മയക്കുമരുന്നിന് അടിമകളായതും ദുരിതങ്ങള്‍ അനുഭവിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സാമൂഹ്യ അധപതനത്തിനും ചില കേസുകളില്‍ മരണത്തിനും വരെ ഇവരുടെ പ്രവൃത്തികള്‍ കാരണമായിട്ടുണ്ട്. രണ്ടാം ഘട്ട വിചാരണയ്ക്കൊടുവില്‍ ഈ സംഘത്തിലെ മൂന്ന് അംഗങ്ങള്‍ക്ക് കൂടി ഇന്നലെ ശിക്ഷ വിധിച്ചതോടെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നത്.

വില്‍ക്കാന്‍ സാധിക്കാത്തത്ര വലിയ അളവുകളിലായിരുന്നു ഈ സംഘം ഉള്ളിയും മറ്റ് പച്ചക്കറികളും വാങ്ങിക്കൂട്ടിയിരുന്നത്. വില്‍ക്കാതെ കൂട്ടിയിട്ട പച്ചക്കറികള്‍ ചീഞ്ഞു നാറാന്‍ തുടങ്ങിയതോടെ കൗണ്‍സിലിന് നിരവധി പരാതികള്‍ ലഭിച്ചു. ചീഞ്ഞ പച്ചക്കറികള്‍ തിരികെ അയച്ച് പുതിയവ വാങ്ങാന്‍ എന്ന വ്യാജേന, ഈ പച്ചക്കറികള്‍ക്കൊപ്പമായിരുന്നു ഇവര്‍ മയക്കു മരുന്നുകള്‍ അയച്ചിരുന്നത്. 2015 നും 2018 നും ഇടയില്‍ മാത്രം 40 മില്യണ്‍ പൗണ്ട് വരുന്ന മയക്കുമരുന്നുകള്‍ ഈ സംഘത്തില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions