പഠനത്തിനും ജോലിയ്ക്കുമായി ബ്രിട്ടനിലെത്തുന്നവരുടെ എണ്ണം കുറയുന്നു. കര്‍ശന വിസ നിയമങ്ങള്‍ മൂലം ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ വിസയില്‍ കുറവുണ്ടായത് പ്രധാന കാരണമാണ്. കുടിയേറ്റ പ്രതിസന്ധി പരിഹരിക്കാന്‍ കൊണ്ടുവന്ന കര്‍ശന വിസ നിയമങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ 4100 സ്‌കില്‍ വിസ അപേക്ഷ ഹോം ഓഫീസിന് കിട്ടി. 2022 ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറവ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ലഭിച്ചതിനേക്കാള്‍ രണ്ടായിരത്തോളം അപേക്ഷകളുടെ കുറവ്.
വിസ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയില്‍ അപേക്ഷിക്കുന്നവരും കുറഞ്ഞു. 2023 നവംബറില്‍പതിനായിരത്തോളം അപേക്ഷ ലഭിച്ചെങ്കില്‍ ഈ നവംബറില്‍ 1900 അപേക്ഷ മാത്രമാണ് വന്നത്.
കെട്ടിട നിര്‍മ്മാണത്തിനായി വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. എന്നാല്‍ 15 ലക്ഷം വീടുകള്‍ നിര്‍മ്മിക്കുമെന്ന ലേബര്‍ സര്‍ക്കാര്‍ പ്രഖ്യാപനം പ്രതിസന്ധിയിലാണ്. വിദേശ തൊഴിലാളികളെ എത്തിക്കാന്‍ നില്‍ക്കാതെ തദ്ദേശീയരെ തന്നെ പരിശീലിപ്പിച്ച് കെട്ടിട നിര്‍മ്മാണം നടത്താനാണ് ഹൗസിങ് മിനിസ്റ്റര്‍ വെളിപ്പെടുത്തുന്നത്.
ഏതായാലും പല ആരോഗ്യ നിര്‍മ്മാണ മേഖലകളില്‍ ജീവനക്കാരുടെ ക്ഷാമം ഇനിയും രൂക്ഷമാകാനിടയുണ്ട്. കുടിയേറ്റ നിയന്ത്രണം കൊണ്ടുവരുമ്പോള്‍ തന്നെ തൊഴിലാളി ലഭ്യത ഉറപ്പാക്കിയില്ലെങ്കില്‍ പല മേഖലകളിലും പ്രവര്‍ത്തനം താളം തെറ്റും.