യു.കെ.വാര്‍ത്തകള്‍

റെഡിങ്ങില്‍ മരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന്റെ സംസ്‌കാരം നാളെ; വിട നല്‍കാന്‍ പ്രിയപ്പെട്ടവര്‍

ലണ്ടന്‍: റെഡിങ്ങില്‍ ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‌സ് സാബു മാത്യു (55) ന്റെ സംസ്‌കാരം നാളെ (ചൊവ്വാഴ്ച) നടക്കും. രാവിലെ പത്തുമണിക്ക് റെഡിങ്ങിലെ ടില്‍ഹസ്റ്റ് സെന്റ് ജോസഫ് ദേവാലയത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. പൊതുദര്‍ശനത്തോടെയാണ് ചടങ്ങ് ആരംഭിക്കുക. പ്രിയപ്പെട്ടവര്‍ ഇവിടെയെത്തി സാബുവിന് യാത്രാമൊഴിയേകും.

ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന വിശുദ്ധ കുര്‍ബാനയും സംസ്‌കാര ശുശ്രൂഷാ ചടങ്ങുകളും നടക്കും. പൊതുദര്‍ശനത്തിന് ശേഷം ഹെന്‍ലി റോഡ് സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. ശേഷം ദ ട്രാവലേഴ്സ് റെസ്റ്റ് ഹാളില്‍ റീഫ്രഷ്മെന്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

നവംബര്‍ 24നാണ് സാബു മാത്യുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റെഡ്ഡിംഗിലെ റോയല്‍ ബെര്‍ക്ക്‌ഷെയര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു സാബു മാത്യു. റോയല്‍ ബെര്‍ക്ക്‌ഷെയര്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ തന്നെ നഴ്‌സായിരുന്ന ഭാര്യ ഷാന്റി ജോണ്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടിയന്തര മെഡിക്കല്‍ സേവനം നേടിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 2003ലാണ് സാബു എന്‍എച്ച്എസ് നഴ്സായി ജോലിയില്‍ പ്രവേശിച്ചത്.

കോട്ടയം കുറവിലങ്ങാട് സ്വദേശിയായ സാബു മാത്യു കളത്തൂര്‍ പുളിയംതൊട്ടിയില്‍ പരേതരായ പി എം മാത്യുവിന്റേയും റോസമ്മ മാത്യുവിന്റെയും ഏഴു മക്കളില്‍ ഇളയ മകനാണ്. 2003ലാണ് സാബുവും കുടുംബവും യുകെയില്‍ എത്തിയത്. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ ജൂണ, സിക്‌സ്ത് ഫോം വിദ്യാര്‍ത്ഥിയായ ജ്യുവല്‍ എന്നിവരാണ് മക്കള്‍.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions