യു.കെ.വാര്‍ത്തകള്‍

എഡിന്‍ബറോയില്‍ നിന്ന് ഉയര്‍ന്നതും ലാന്‍ഡ് ചെയ്തതുമായ സകല വിമാനങ്ങളും പിടിച്ചിട്ടു


എഡിന്‍ബറോ: എഡിന്‍ബറോയില്‍ നിന്നും യാത്ര തിരിക്കേണ്ടതും, ഇവിടേക്ക് വന്നതുമായ എല്ലാ വിമാനങ്ങളും നാലു മണിക്കൂറോളം പിടിച്ചിട്ടു. എയര്‍ ട്രാഫിക് കണ്‍ടോളിനെ ബാധിക്കുന്ന ഐ ടി തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു പ്രശ്നം കണ്ടെത്തിയത്. ഗാറ്റ്വിക്ക്, ഡബ്ലിന്‍, ല്യൂട്ടാന്‍, ബ്രാറ്റ്‌സാല്‍വിയ, ലണ്ടന്‍, സൗത്താംപ്ടണ്‍, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളില്‍ നിന്നെത്തിയ വിമാനങ്ങളെ ഇത് ബാധിച്ചു.

അതുപോലെ സംബര്‍ഗ്, ഡബ്ലിന്‍, ബെല്‍ഫാസ്റ്റ്, ആംസ്റ്റര്‍ഡാം, ഹീത്രൂ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വ്വീസുകളെയും ഇത് പ്രതികൂലമായി ബാധിച്ഛു. ഏകദേശം 6.55 ആയപ്പോഴേക്കും പ്രശ്നം പരിഹരിച്ചതായി വിമാനത്താവളാധികൃതര്‍ അറിയിച്ചു. എല്ലാ വിമാനങ്ങളും പിടിച്ചിട്ടതിനെ തുടര്‍ന്ന് വിമാനത്താവള ടെര്‍മിനലില്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്ന യാത്രക്കാരുടെ ദൃശ്യം പുറത്തു വന്നിട്ടുണ്ട്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions