യു.കെ.വാര്‍ത്തകള്‍

നീണ്ട കാത്തിരിപ്പ് ഒഴിവാക്കി ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍

ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ നീണ്ട കാത്തിരിപ്പില്‍ കഴിയുന്നവര്‍ നിരവധിയാണ്. ഈ കാത്തിരിപ്പു സമയം ഇനി കുറയും. ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി കൂടുതല്‍ എക്‌സാമിനര്‍മാരെ നിയമിക്കുകയാണ് സര്‍ക്കാര്‍. ലൈസന്‍സിനായുള്ളകാത്തിരിപ്പ് ഒരു വര്‍ഷത്തില്‍ നിന്ന് ഏഴു മാസമായി കുറയും.

വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി ലിലിയന്‍ ഗ്രീന്‍വുഡ് പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് പുറത്തുവിട്ട കണക്കില്‍ മാര്‍ച്ച് അവസാനം വരെയുള്ള 12 മാസത്തിനുള്ളില്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 1.9 ദശലക്ഷമായി. ഈ കാത്തിരിപ്പിന് വിരാമമിടാനാണ് മന്ത്രിയുടെ ശ്രമം.

രാജ്യത്താകെ 450 ഡ്രൈവിങ് എക്‌സാമിനര്‍മാരുടെ റിക്രൂട്ട്‌മെന്റും പരിശീലനവുമാണ് പ്രധാന പദ്ധതി. പരാജയപ്പെട്ടാല്‍ പുതിയ ടെസ്റ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സമയം വര്‍ധിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. തോറ്റാല്‍ അടുത്ത ടെസ്റ്റിനായി പത്തു വര്‍ക്കിങ് ഡേയ്‌സ് കാത്തിരിക്കണം. ഏതായാലും പുതിയ പരിഷ്‌കാരങ്ങള്‍ വൈകാതെ നടപ്പാക്കും.

ലൈസന്‍സ് എടുക്കുന്നവരെ ചൂഷണം ചെയ്യുന്ന രീതികളുണ്ടെന്നും അത് ഒഴിവാക്കാനായി സര്‍ക്കാര്‍ നടപടികൊണ്ടുവരുമെന്നും ലിലിയന്‍ ഗ്രീന്‍വുഡ് പറഞ്ഞു.

ഡ്രൈവിങ് ടെസ്റ്റിനായി അഞ്ചുമാസം നീണ്ട കാത്തിരിപ്പിലാണ് പലരും. കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ എല്ലാം താളം തെറ്റിയിരിക്കുകയാണ്. ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുകളും കാത്തിരിപ്പുമില്ലാതെ കാര്യങ്ങള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് പുതിയ പദ്ധതികള്‍ കൊണ്ടുവന്നിരിക്കുന്നത്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions