യു.കെ.വാര്‍ത്തകള്‍

സ്റ്റാര്‍മറുടെ അഴിമതി വിരുദ്ധ മന്ത്രിയ്ക്കെതിരെ 4 ബില്ല്യണ്‍ പൗണ്ട് കൈക്കൂലി ആരോപണം

ലേബര്‍ മന്ത്രിക്കും, കുടുംബാംഗങ്ങള്‍ക്കും എതിരെ നാല് ബില്ല്യണ്‍ പൗണ്ട് വരെ കൈക്കൂലി കൈപ്പറ്റിയതായി ആരോപണം. ബ്രിട്ടന്റെ ധനകാര്യ മേഖലയില്‍ നിന്നും അഴിമതി പുറംതള്ളാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള സിറ്റി മന്ത്രി തുലിപ് സിദ്ദീഖാണ് ബംഗ്ലാദേശില്‍ നിര്‍മ്മിക്കുന്ന ആണവ പ്ലാന്റുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നത്.

ആ രാജ്യത്തെ ആന്റി കറപ്ഷന്‍ കമ്മീഷനാണ് സിദ്ദീഖിനും, യുകെയിലുള്ള ഇവരുടെ അമ്മ ഷെയ്ഖ് രഹനാ സിദ്ദീഖ്, ആന്റിയും, മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനാ വാസെദ് എന്നിവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷാ സേനയും, പൗരന്‍മാരും തമ്മില്‍ പോരാട്ടങ്ങള്‍ നടന്ന് നിരവധി പേര്‍ കൊല്ലപ്പെട്ടതിന് ശേഷം ഹസീന, രഹനയ്‌ക്കൊപ്പം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിരുന്നു.

ബംഗ്ലാദേശ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. 10 ബില്ല്യണ്‍ പൗണ്ടിന്റെ ആണവ കരാറിനായി തുലിപ് സിദ്ദീഖ് ഇടനില നിന്നതായാണ് ആരോപണം. റഷ്യയുടെ പിന്തുണയുടെ റോസാറ്റോമാണ് പവര്‍പ്ലാന്റ് നിര്‍മ്മിക്കുന്നത്. 2013-ല്‍ ഹസീനയും, വ്‌ളാദിമര്‍ പുടിനും തമ്മിലാണ് കരാറില്‍ ഒപ്പുവെയ്ക്കുന്നത്.

അതേസമയം സിദ്ദീഖ് കുടുംബത്തിലെ മറ്റ് നിരവധി അംഗങ്ങള്‍ക്കും എതിരെ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഒരു അമേരിക്കന്‍ വെബ്‌സൈറ്റാണ് ഈ ആരോപണങ്ങള്‍ക്ക് തുടക്കമിട്ടതെന്നും, ഇതിന് പിന്നില്‍ കള്ളക്കളി നടന്നിട്ടുണ്ടെന്നുമാണ് മന്ത്രിയുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം. ആരോപണങ്ങളും, കേസും 100% കെട്ടിച്ചമച്ചതാണെന്ന് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി യുകെ ജനറല്‍ സെക്രട്ടറി സയെദ് ഫാറൂഖ് പറയുന്നു.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions