നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ധനബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി; തിരിച്ചടിയായി റേച്ചല്‍ റീവ്‌സിന്റെ തീരുമാനങ്ങള്‍
ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ തീരുമാനങ്ങള്‍. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയാണ്. വളര്‍ച്ചാ നിരക്ക് മൂന്നു മാസം പൂജ്യമായി മാറി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് പറയുമ്പോഴും ലേബര്‍ സര്‍ക്കാര്‍ ന്യായീകരിക്കുന്നത് മുന്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. മുന്‍ സര്‍ക്കാരുണ്ടാക്കിയ ബാധ്യതയാണ് രാജ്യത്തിന്റെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിശദീകരണം.
എന്നാല്‍ ബ്രിട്ടന്റെ വളര്‍ച്ചാ നിരക്ക് പുറത്തുവന്നതോടെ സര്‍ക്കാരും സമ്മര്‍ദ്ദത്തിലാണ്. പ്രവചനങ്ങള്‍ പ്രകാരം യുകെയുടെ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷത്തെ അവസാന മൂന്നു മാസത്തിലേത് പൂജ്യമാണ്. നേരത്തെ ഇത് 0.3 ശതമാനമായിരുന്നു. ലേബര്‍ അധികാരത്തിലെത്തും മുമ്പ് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ബജറ്റ് അവതരിപ്പിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടിരിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ് പ്രകാരം രാജ്യത്തെ സ്ഥിതി മോശമാണ്.
രാജ്യത്തെ സമ്പദ് വ്യവസ്ഥ ഉടനെ മെച്ചപ്പെടാനുള്ള സാധ്യതയുമില്ല. ബജറ്റ് പ്രഖ്യാപനങ്ങള്‍ ബിസിനസ് മേഖലകളെ കാര്യമായി ബാധിച്ചുകഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.
ദീര്‍ഘവീക്ഷണത്തോടെ പെരുമാറുകയാണ് സര്‍ക്കാര്‍ എന്നു വിശദീകരിക്കുന്നുണ്ടെങ്കിലും ടാക്‌സ് ബോംബുമായി ബജറ്റിലെത്തിയ ചാന്‍സലര്‍ ജനത്തിനെ കടുത്ത സമ്മര്‍ദ്ദമാണ് കൊടുക്കുന്നത്. മാത്രമല്ല നിലവിലുണ്ടാകുന്ന പാളിച്ചകളില്‍ നിന്ന് കരകയറാന്‍ രാജ്യത്തിന് മികച്ച പദ്ധതികളും ആവശ്യമാണ്.
ജീവിത ചെലവിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് മേല്‍ അധിക നികുതി ഭാരം വരുന്നത് തിരിച്ചടി തന്നെയാണ്. ബിസിനസ് സംരഭകരോടുള്ള സര്‍ക്കാര്‍ മനോഭാവവും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ജനങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും വലിയ നേട്ടങ്ങള്‍ക്കായി കാര്യമായ മുന്നൊരുക്കവും ബുദ്ധിമുട്ടും അനിവാര്യമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറയുന്നത്.