ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തിനായി യാത്ര പുറപ്പെടാനിരുന്ന യുകെ ജനതയ്ക്കു തിരിച്ചടിയായി ഹീത്രൂവില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തു. ശക്തമായ കാറ്റുണ്ടാകുമെന്ന മുന്നറിയില്‍ പല വിമാനങ്ങളും റദ്ദാക്കി. ചിലതു വൈകി പുറപ്പെട്ടു. എന്നാല്‍ വളരെ ചെറിയ എണ്ണം വിമാനങ്ങളാണ് റദ്ദാക്കിയതെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം.
യാത്രക്കാര്‍ക്ക് സുരക്ഷിത യാത്രയാണ് ഒരുക്കുക. ഈ സമയം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ നിരാശരാക്കില്ലെന്നും പ്രശ്‌നങ്ങള്‍ വേഗം പരിഹരിച്ച് യാത്രാ സൗകര്യം സുഗമമാക്കുമെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ മോശം കാലാവസ്ഥയാണ് പ്രതിസന്ധിക്ക് കാരണമായത്. പടിഞ്ഞാറല്‍ ലണ്ടനിലെ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ 22 വിമാനങ്ങള്‍ റദ്ദാക്കി. കൂടാതെ യാത്രതിരിക്കേണ്ട 48 വിമാനങ്ങള്‍ റദ്ദാക്കി.
അതിശക്തമായ കാറ്റ് പ്രതിസന്ധിയാകുകയാണ്. ഇന്നു തെക്കു പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
ശക്തമായ കാറ്റില്‍ ഫെറി സര്‍വീസുകളെയും ബാധിച്ചു. സ്‌കോട്‌ലന്‍ഡിന്റെ പല ഭാഗത്തും ശക്തമായ മൂടല്‍ മഞ്ഞാണ്. ക്രിസ്മസ് ന്യൂഇയര്‍ സമയത്ത് വലിയ തിരക്കാണ് വിമാനത്താവളത്തിലുള്ളത്. ഇക്കുറി ക്രിസ്മസ് ദിനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ യാത്രക്കാരുടെ എണ്ണം 21 ശതമാനം അധികമാണെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രിസ്മസ് സമയം 22.7 മില്യണ്‍ പേര്‍ വാഹനങ്ങളുമായി നിരത്തിലറങ്ങും. ഇതോടെ റോഡുകളും തിരക്കേറിയതാകും.