യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നത് 85 ശരിയത്ത് കോടതികള്‍; സമാന്തര നിയമവ്യവസ്ഥക്കെതിരെ മുന്നറിയിപ്പ്

ശരിയത്ത് കോടതികളുടെ പാശ്ചാത്യ തലസ്ഥാനമായി ബ്രിട്ടന്‍ രൂപം മാറുന്നതായി മുന്നറിയിപ്പ്. രാജ്യത്ത് 85 ശരിയത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതോടെയാണ് ഇത്. ഈ മതസ്ഥാപനങ്ങള്‍ കടുത്ത സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ യൂറോപ്പിലെയും, നോര്‍ത്ത് അമേരിക്കയിലെയും മുസ്ലീങ്ങള്‍ വിവാഹ, കുടുംബ കാര്യങ്ങളില്‍ വിധി തേടി ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നതാണ് സ്ഥിതി.

രാജ്യത്ത് മറ്റൊരു നിയമവ്യവസ്ഥ രൂപമെടുക്കുന്നതില്‍ നാഷല്‍ സെക്യൂലര്‍ സൊസൈറ്റി ആശങ്ക രേഖപ്പെടുത്തുന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1982-ലാണ് യുകെയില്‍ ആദ്യത്തെ ശരിയത്ത് കൗണ്‍സില്‍ സ്ഥാപിക്കുന്നത്. നിക്കാഹ് മുത്താലാക്ക് പോലുള്ള സ്ത്രീവിരുദ്ധ നിലപാടുകളും ഈ മതകോടതികള്‍ നടപ്പാക്കി നല്‍കുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ഇസ്ലാമിക് ശരിയത്ത് കൗണ്‍സില്‍ ഈസ്റ്റ് ലണ്ടനിലെ ലെയ്റ്റണിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ വിവാഹം, തലാഖ്, വിവാഹമോചന നടപടിക്രമങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നുണ്ട്. നാല് ഭാര്യമാര്‍ വരെ പുരുഷന്‍മാര്‍ക്ക് ആകാമെന്നാണ് ശരിയത്ത് കോടതികള്‍ അംഗീകരിച്ചിട്ടുള്ള നയമെന്നും ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇസ്ലാമിക പണ്ഡിതന്‍മാര്‍ നടത്തുന്ന ശരിയത്ത് കോടതികള്‍ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായി കൈകാര്യം ചെയ്യുന്നത്. കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ 100,000-ലേറെ ഇസ്ലാമിക വിവാഹങ്ങള്‍ ഇപ്പോഴും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതേസമയം രാജ്യത്ത് സമാന്തര നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് നാഷണല്‍ സെക്യുലര്‍ സൊസൈറ്റി ചൂണ്ടിക്കാണിച്ചു. മുസ്ലീം സ്ത്രീകളും, കുട്ടികളുമാണ് ഈ നിയമങ്ങളില്‍ പ്രധാനമായി അവകാശം ഹനിക്കപ്പെടുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions