യു.കെ.വാര്‍ത്തകള്‍

ടൈപ്പ് 2 പ്രമേഹ സാധ്യത നേരത്തെ തിരിച്ചറിയാനുള്ള എ ഐ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ എന്‍എച്ച്എസ്

ടൈപ്പ് 2 പ്രമേഹ സാധ്യതയുള്ള രോഗികള്‍ക്ക് ഇതു നേരത്തെ തിരിച്ചറിയാനുള്ള എഐ സാങ്കേതിക വിദ്യ വികസിപ്പിക്കാനൊരുങ്ങി എന്‍എച്ച്എസ് ഇംഗ്ലണ്ട്. 13 വര്‍ഷം മുമ്പേ പ്രമേഹ സാധ്യത കണ്ടെത്താന്‍ എഐ ടൂളിന് സാധിക്കും.

ലോകത്താകെ നിലവില്‍ 500 ദശലക്ഷത്തിലേറെ പേര്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗം വരും മുമ്പ് ആളുകളെ കണ്ടെത്തി ജീവിത ശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ സ്വീകരിക്കാന്‍ ശ്രമം നടത്തും. നിലവില്‍ 2050 ഓടെ ഒരു ബില്യണ്‍ പേര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരുമെന്നാണ് കണക്ക്.

ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യതയുള്ള വ്യക്തികളെ അറിയാന്‍ പുതിയ എഐ ടൂള്‍ വികസിപ്പിക്കുകയാണ് എന്‍എച്ച്എസ്.

ഭക്ഷണ ക്രമത്തിലും ജീവിത ശൈലിയിലും മാറ്റം വരുത്തി പ്രമേയം നിയന്ത്രിക്കാന്‍ രോഗം കണ്ടെത്തുന്നതിലൂടെ സാധിക്കും.

2025ല്‍ ഇംപീരിയല്‍ കോളജ് ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റിലും ചെല്‍സിയിലും വെസ്റ്റ് മിന്‍സ്റ്റര്‍ ഹോസ്പിറ്റലിലും എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലും ടൂള്‍ ട്രയല്‍ തുടങ്ങും. ലോകത്ത് തന്നെ പ്രമേഹം നേരത്തെ നിര്‍ണയിക്കുന്ന ഹെല്‍ത്ത് കെയര്‍ സിസ്റ്റമാണ് വരുന്നത്.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions