ബ്രിട്ടനിലെ പ്രധാന പൊതുഗതാഗതമാണ് ട്രെയിന്‍ സര്‍വീസുകള്‍. ദിനവും ലക്ഷക്കണക്കിന് പേര്‍ ആശ്രയിക്കുന്ന ഗതാഗത മാര്‍ഗം. എന്നാല്‍ സമീപകാലത്തു ട്രെയിന്‍ സര്‍വീസുകളുടെ വിശ്വാസ്യത ഇടിഞ്ഞു വരുകയാണ്. ബ്രിട്ടനിലെ ട്രെയിന്‍ യാത്രക്കാര്‍ നേരിടുന്ന റെക്കോര്‍ഡ് തലത്തിലുള്ള തടസ്സത്തിന്റെ കണക്കുകള്‍ ആണ് പുറത്തു വരുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ 4 ശതമാനം സര്‍വീസുകള്‍ റദ്ദാക്കിയതായാണ് കണ്ടെത്തിയിരിക്കുന്നത് . കഴിഞ്ഞ കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കൂടുതലാണ്.
നവംബര്‍ 9 വരെയുള്ള വര്‍ഷത്തില്‍ 400,000-ലധികം സര്‍വീസുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ റദ്ദാക്കപ്പെട്ടു. റെഗുലേറ്റര്‍ ഓഫീസ് ഓഫ് റെയില്‍ ആന്‍ഡ് റോഡ് (ORR) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വടക്കന്‍ ഇംഗ്ലണ്ടിലെ യാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടതായി വന്നത് . ഏകദേശം 368,843 സര്‍വീസുകളും റദ്ദാക്കിയത് അറിയിച്ചത് അന്നേദിവസം മാത്രമാണ്. അതുകൊണ്ട് തന്നെ ഇത് ട്രെയിന്‍ യാത്രക്കാര്‍ക്ക് കടുത്ത ദുരിതം സമ്മാനിക്കുകയും ചെയ്തു. അതേസമയം 33,209 എണ്ണം തലേദിവസം റദ്ദാക്കിയ വിവരം മുന്‍കൂട്ടി യാത്രക്കാരെ അറിയിച്ചിരുന്നു .
പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള തുടര്‍ച്ചയായ നടപടികള്‍ ഉണ്ടായിട്ടും വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ ബ്രിട്ടനിലെ റെയില്‍വേയ്ക്ക് കഴിഞ്ഞില്ലെന്നതാണ് തുടര്‍ച്ചയായ റദ്ദാക്കല്‍ കാണിക്കുന്നത്. പലവിധ സമരങ്ങള്‍ക്കും കാരണമായ തുടര്‍ച്ചയായ രണ്ട് വര്‍ഷത്തെ ശമ്പള തര്‍ക്കങ്ങള്‍ക്കും പരിഹാരം ആയിട്ടും നിലവിലെ റദ്ദാക്കലുകള്‍ 2015 -ല്‍ നടന്നതിന്റെ ഇരട്ടിയിലധികമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നോര്‍ത്തേണ്‍ റെയില്‍വെ ആണ് ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച കമ്പനി . ഏകദേശം 8 ശതമാനം സര്‍വീസുകള്‍ ആണ് നോര്‍ത്തേണ്‍ റെയില്‍വെ റദ്ദാക്കിയത്. അവന്തി വെസ്റ്റ് കോസ്റ്റ് അതിന്റെ 7.8% സേവനങ്ങളും ക്രോസ് കണ്‍ട്രി 7.4 ശതമാനവും റദ്ദാക്കിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയും ട്രെയിന്‍ സര്‍വീസുകള്‍ക്കു തിരിച്ചടിയായിട്ടുണ്ട്.