ബ്രൈറ്റന്‍ സിറ്റി സെന്ററില്‍ 19 വയസ്സുകാരനെ രണ്ട് പേര്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ 40 വയസ്സുകാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റിലായ പ്രതികള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഓള്‍ഡ് സ്റ്റൈനിലെ ഹാരി റാംസ്‌ഡെള്‍സിന് സമീപം ആണ് യുവാവിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടതായി വന്നത് . സംഭവത്തെ തുടര്‍ന്ന് കൗമാരക്കാരന്‍ വഴിയാത്രക്കാരുടെ സഹായം തേടുകയും തുടര്‍ന്ന് പോലീസിനെ വിളിക്കുകയും ആയിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പോലീസ് പെട്ടെന്ന് തന്നെ അന്വേഷണം ആരംഭിച്ചു.
ഇതേ തുടര്‍ന്ന് ഇന്നലെ എഷറിലെ സറേയിലെ റെഡ്ഹില്‍ സ്വദേശിയായ 40 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ചെസിംഗ്ടണില്‍ നിന്നുള്ള 42 കാരനായ ഒരാളെ കെന്റിലെ റാംസ്ഗേറ്റില്‍ നിന്ന് പിടികൂടി. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ മുന്നോട്ടു വരണമെന്ന് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ സീന്‍ ബൂത്ത് അഭ്യര്‍ത്ഥിച്ചു.