പുതുവര്‍ഷ ആഘോഷത്തില്‍ മഞ്ഞുവീഴ്ച തടസമാകുമെന്നു റിപ്പോര്‍ട്ട്. പുതുവര്‍ഷ തലേന്ന് ശക്തമായ മഞ്ഞുവീഴുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. പല പ്രദേശങ്ങളിലും തണുത്ത കാറ്റു വീശുന്നുണ്ട്. മഞ്ഞില്‍ പുതഞ്ഞുള്ള ന്യൂഇയര്‍ ഈവാണ് വരുന്നത്. വടക്കന്‍ മേഖലയില്‍ മഞ്ഞു വീഴ്ച ശക്തമാകും.
വടക്കു പടിഞ്ഞാറന്‍ സ്‌കോട്‌ലന്‍ഡിന്റെ വലിയൊരു ഭാഗത്തും കനത്ത മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുണ്ട്. വൈദ്യുതി പ്രതിസന്ധിയുണ്ടായേക്കും. തിങ്കളാഴ്ച രാത്രി 12 മുതല്‍ ജനുവരി 1 ബുധനാഴ്ച വരെയാണ് മുന്നറിയിപ്പുണ്ടാകുക.
ഞായറാഴ്ച മുതല്‍ തന്നെ വടക്കു പടിഞ്ഞാറന്‍ സ്‌കോട്‌ലന്‍ഡിന്റെ പലഭാഗത്തും മഞ്ഞു തുടങ്ങി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കൂടുതല്‍ മഴയും ശക്തിയേറിയ കാറ്റും അനുഭവപ്പെടും. പുതുവത്സര ദിനം മുതല്‍ മഴയും കാറ്റും മഞ്ഞുവീഴ്ചയുമെല്ലാം വ്യാപിക്കും. ഇടക്കിടെ കാറ്റും മഴയുമായി കാലാവസ്ഥ മോശമാകും.
ഉയര്‍ന്ന പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 മൈല്‍ വേഗത വരെ കാറ്റ് കൈവരിക്കും എന്നാണ് മെറ്റ് ഓഫീസ് പറയുന്നത്. അടുത്തയാഴ്ചയോടെ കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടാകും. കഠിനമായ തണുപ്പും അനുഭവപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.