യു.കെ.വാര്‍ത്തകള്‍

ഇല്ലാത്ത മോഷണകേസില്‍ അകത്ത് കിടന്ന ഇന്ത്യന്‍ വംശജയ്ക്ക് രാജാവിന്റെ പുതുവര്‍ഷ പുരസ്‌കാരം

പോസ്റ്റ്ഓഫീസില്‍ നിന്നും പണം മോഷ്ടിച്ചെന്ന് ആരോപിച്ച് സീമാ മിശ്ര എന്ന ഇന്ത്യന്‍ വംശജയെ അകത്തു കിടത്തിയതിനു പ്രായശ്ചിത്തമായി രാജാവിന്റെ പുതുവര്‍ഷ പുരസ്‌കാരം. രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് ഇരിക്കുമ്പോഴാണ് സീമാ മിശ്രയെ തേടി വ്യാജ ആരോപണം എത്തുന്നത്. തന്റെ കുഞ്ഞിനെ ജയിലില്‍ വെച്ച് പ്രസവിക്കേണ്ട ഗതികേട് പോലും നേരിട്ടു. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സോഫ്റ്റ്‌വെയറിലെ പിഴവാണ് ഈ വിധത്തില്‍ തങ്ങളെ ഇല്ലാത്ത മോഷണക്കേസിലെ കുറ്റവാളികളാക്കിയതെന്ന് തെളിയിക്കുന്നതിലും സീമ മുന്നിട്ടിറങ്ങി.

സബ് പോസ്റ്റ്മാസ്റ്റര്‍മാരെ വ്യാജമായി ശിക്ഷിച്ച അനീതിക്കെതിരെ പടപൊരുതിയ സീമ മിശ്ര ഉള്‍പ്പെടെ നാല് പേര്‍ക്കാണ് രാജാവിന്റെ പുതുവര്‍ഷ പുരസ്‌കാരങ്ങളില്‍ ഇടം നല്‍കിയത്. പോസ്റ്റ് ഓഫീസ് അഴിമതി കേസിലെ ഇരകള്‍ക്കായി പ്രചാരണം നടത്തിയ നാല് സബ് പോസ്റ്റ്മാസ്റ്റര്‍മാര്‍ക്കാണ് ഒബിഇ സമ്മാനിക്കുന്നത്. സീമാ മിശ്രയ്ക്ക് പുറമെ ലീ കാസില്‍ടണ്‍, ക്രിസ് ഹെഡ്, ജോ ഹാമില്‍ടണ്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇവരുടെ മുന്നണി പോരാളിയായി നിലകൊണ്ട അലന്‍ ബെറ്റ്‌സിന് ഈ വര്‍ഷം ആദ്യം ക്‌നൈറ്റ് ചെയ്യപ്പെട്ടിരുന്നു.

പോസ്റ്റ് ഓഫീസില്‍ ഉപയോഗിച്ചിരുന്ന ഹൊറൈസണ്‍ ഐടി സിസ്റ്റത്തിലെ പിഴവ് മൂലമാണ് ബ്രാഞ്ച് അക്കൗണ്ടുകളില്‍ നിന്നും പണം കാണാതാകുന്നതായി തെറ്റായി വിധിക്കപ്പെട്ടത്. എന്നാല്‍ ഈ പണമെല്ലാം സബ് പോസ്റ്റ്മാസ്റ്റര്‍ അടിച്ചുമാറ്റിയെന്നായി പോസ്റ്റ് ഓഫീസ് നിലപാട്. ഇതോടെയാണ് സീമാ മിശ്ര ഉള്‍പ്പെടെ നൂറുകണക്കിന് ജോലിക്കാര്‍ മോഷണക്കേസില്‍ പ്രതികളായത്.

സറേയിലെ വെസ്റ്റ് ബൈഫ്‌ളീറ്റില്‍ പോസ്റ്റ് ഓഫീസ് നടത്തിയിരുന്ന മിശ്രയെ 2008-ലാണ് ആരോപണത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. 2010 നവംബറില്‍ ഇവര്‍ക്ക് 15 മാസത്തെ ജയില്‍ശിക്ഷയും വിധിക്കപ്പെട്ടു. 74,000 പൗണ്ട് മോഷ്ടിച്ചെന്നായിരുന്നു കുറ്റം. വിധിക്കെതിരായ പോരാട്ടം വര്‍ഷങ്ങള്‍ നീണ്ടപ്പോള്‍ മാത്രമാണ് പണം എവിടെയും പോയിട്ടില്ലെന്ന് വ്യക്തമാകുന്നതും. പക്ഷെ അതിനകം ചെയ്യാത്ത കുറ്റത്തിന് സീമയെ പോലുള്ളവര്‍ അനുഭവിച്ചിരുന്നു. ഇപ്പോഴും തെറ്റായി ശിക്ഷ നേരിട്ടവര്‍ക്കുള്ള നഷ്ടപരിഹാരം പൂര്‍ണ്ണമായി നല്‍കിയിട്ടില്ല.

  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions