ജിപിമാരെ കാണാന്‍ കഴിയാതെ രോഗങ്ങളെ അവഗണിച്ച് ജീവിക്കേണ്ട അവസ്ഥയില്‍ ആളുകള്‍. കഴിഞ്ഞ മാസം ജിപിമാരെ കാണാന്‍ കഴിയാതെ പോയത് ഒരു മില്യണിലേറെ പേര്‍ക്ക് ആണ്. ഇതോടെ പലരും രോഗവുമായി പൊരുത്തപ്പെട്ട് സ്വയം ചികിത്സിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിയാണ്. സ്ഥിതി വളരെ മോശമെന്ന കണക്കാണ് പുറത്തുവന്നിരിക്കുന്നത്.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് കണക്കു പുറത്തുവിട്ടത്. കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം 4.8 മില്യണ്‍ ജനങ്ങളാണ് തീരുമാനിച്ച ദിവസം ജിപിയെ കാണാന്‍ കഴിയാതെ പോയത്. ഇതില്‍ 2.2 മില്യണ്‍ രോഗികള്‍ പല ദിവസങ്ങള്‍ക്ക് ശേഷമാണ് ജിപിയെ കണ്ടത്. 1.1 മില്യണ്‍ പേര്‍ക്ക് ജിപിയെ കാണാനും കഴിഞ്ഞില്ല.
നിരവധി രോഗികളോട് സ്വയം കൈകാര്യം ചെയ്യാനാണ് നിര്‍ദ്ദേശം ലഭിക്കുന്നത്. ജിപിമാരെ കാണാന്‍ കഴിയാതെ പോകുന്നത് പലപ്പോഴും രോഗ നിര്‍ണ്ണയം വൈകിക്കും. മാത്രമല്ല രോഗി ഈ സമയം കടന്നുപോകുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടും വളരെയാണ്. ജിപിമാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ വരും കാലം ജനം കൂടുതല്‍ ബുദ്ധിമുട്ടിലാകും.
ലക്ഷക്കണക്കിന് പേര്‍ വേദന സഹിച്ച് കാത്തിരിക്കേണ്ട അവസ്ഥയാണ്. ജിപി അപ്പോയ്ന്റ്‌മെന്റ് കിട്ടിയാലും നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്.