ജീവിത ചെലവ് കൂടുന്നതിനിടെ മാതാപിതാക്കള്‍ക്ക് തലയില്‍ അമിത ഭാരം വരുത്തി സ്വകാര്യ സ്‌കൂളുകളുടെ ഫീസ് ഉയരും. ജീവിതത്തിലെ മറ്റു ചെലവുകള്‍ക്കൊപ്പം വലിയൊരു തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനും കണ്ടെത്തേണ്ട അവസ്ഥയിലാണ് പലരും. സര്‍ക്കാരിന്റെ പുതിയ ടാക്‌സ് കൂടി വന്നതോടെയാണ് മാറ്റം. ഇന്നു മുതല്‍ സ്വകാര്യ സ്‌കൂളുകള്‍ക്കുള്ള വാറ്റ് ഇളവുകളും മറ്റ് ബിസിനസ് നിരക്കുകളും ഒഴിവാക്കി. തുടര്‍ന്ന് സ്‌കൂളുകള്‍ തങ്ങള്‍ക്കുണ്ടായ അമിത ഭാരം കുട്ടികളുടെ ഫീസ് കൂട്ടി മാതാപിതാക്കളുടെ തലയിലാക്കിയിരിക്കുകയാണ്.
സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്നവരുടെ മാതാപിതാക്കള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ഫീസ് ഉയരുന്നതോടെ മറ്റ് സ്‌കൂളിലേക്ക് കുട്ടികളെ മാറ്റാനും മാതാപിതാക്കള്‍ ആലോചിക്കും. സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം വാറ്റ് ഏര്‍പ്പെടുത്തിയതോടെ ഈ വര്‍ഷം മാത്രം ബില്യണ്‍ പൗണ്ട് സമാഹരിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. 2024 ഓടെ 1.8 ബില്യണ്‍ പൗണ്ടായി ഇത് ഉയരും. ഇതിലൂടെ കണ്ടെത്തുന്ന തുകയുപയോഗിച്ച് 6500 പുതിയ അധ്യാപകരെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്വകാര്യ സ്‌കൂളിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമ്പോഴും സ്‌റ്റേറ്റ് സ്‌കൂളുകളുടെ പുരോഗതിയ്ക്കായി സര്‍ക്കാര്‍ മടി കാണിക്കുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഏതായാലും രാജ്യത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് സര്‍ക്കാര്‍ കൊണ്ടുവരുന്ന നികുതി പരിഷ്‌കാരം ജനരോഷം ഉയര്‍ത്തുകയാണ്.