റോഡുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈ മാസം 14 സ്ഥലങ്ങില്‍ കൂടി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പുതിയ ക്യാമറകള്‍ സജ്ജീകരിക്കുകയാണ് ബക്കിംഗ്ഹാംഷെയര്‍. കൗണ്‍സിലിലെ പ്രദേശവാസികളും കടയുടമകളുമെല്ലാം ആവശ്യപ്പെട്ടതു പ്രകാരമാണ് സ്ഥലങ്ങളിലെ ട്രാഫിക് ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ പുതിയ ക്യാമറകള്‍ സ്ഥാപിക്കുന്നത്.
തുടര്‍ച്ചയായി നിയമ ലംഘനം നടത്തുന്ന ഭാഗങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറകള്‍ നിയമ ലംഘനം കണ്ടെത്തുകയും നിയമ ലംഘനം നടത്തുന്ന ഡ്രൈവര്‍ക്ക് പെനാല്‍റ്റി ചാര്‍ജ് നോട്ടീസ് നല്‍കുകയും ചെയ്യും.ക്യാമറകളുടെ സാന്നിധ്യത്തെ കുറിച്ച് വാഹനമോടിക്കുന്നവര്‍ക്കും മുന്നറിയിപ്പു നല്‍കും. പുതിയ എന്‍ഫോഴ്സ്മെന്റ് ക്യാമറകള്‍ ബക്കിങ്ഹാം ഷെയറിലുടനീളം പ്രധാന സ്ഥലങ്ങളിലാണ് വയ്ക്കുക.
ഓക്‌സ്‌ഫോര്‍ഡ് റോഡിന്റെ ബസ് ലെയ്നിലും യെല്ലോ ബോക്സ് ജംഗ്ഷനിലും ക്യാമറകള്‍ കാണും. ഹൈ വൈക്കോമ്പില്‍ മൂന്ന് ക്യാമറ ലൊക്കേഷനുകള്‍ ഉണ്ടായിരിക്കും. പുതിയ എന്‍ഫോഴ്സ്മെന്റ് ക്യാമറകള്‍ ബക്കിംഗ്ഹാംഷെയറിലുടനീളം പ്രധാന സ്ഥലങ്ങളിലാണ് സ്ഥാപിക്കുക. എയ്ല്‍സ്ബറിയില്‍, ക്യാമറകള്‍ A41 എക്സ്ചേഞ്ച് സ്ട്രീറ്റ് നിരീക്ഷിക്കും, അവിടെ വെയ്ട്രോസ് കാര്‍ പാര്‍ക്കിലേക്കും എക്സ്ചേഞ്ച് സ്ട്രീറ്റില്‍ നിന്നുള്ള കാര്‍ പാര്‍ക്കിലേക്കും വലത്തേക്ക് തിരിയുന്നത് നിരോധിച്ചിട്ടുണ്ട്. ഓക്സ്ഫോര്‍ഡ് റോഡിന്റെ ബസ് ലെയ്നിലും യെല്ലോ ബോക്സ് ജംഗ്ഷനിലും ക്യാമറകള്‍ കാണും. ഹൈ വൈക്കോമ്പില്‍ മൂന്ന് ക്യാമറ ലൊക്കേഷനുകള്‍ ഉണ്ടായിരിക്കും. എ 40 ലണ്ടന്‍ റോഡ് ബസ് ലെയ്നും ഓക്സ്ഫോര്‍ഡ് റോഡിലെയും അമര്‍ഷാം ഹില്ലിലെയും യെല്ലോ ബോക്സ് ജംഗ്ഷനുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ചെഷാമിലെ ബെല്ലിംഗ്ഡണ്‍ ലെയ്നില്‍ നിന്ന് സെന്റ് മേരീസ് വേയിലേക്ക് (A416) കയറാന്‍ വലത്തേക്ക് തിരിയുന്നതും മൂര്‍ റോഡിലേക്കുള്ള പ്രവേശനവും നിരോധിക്കും. ഐവര്‍ ബാംഗോര്‍സ് റോഡ് നോര്‍ത്ത്, സൗത്ത് എന്നിവിടങ്ങളില്‍ 7.5 ടണ്ണില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങളെയും നിയന്ത്രിക്കും. പാഡ്ബറിയുടെ ലോവര്‍ വേയിലും ഡെന്‍ഹാമില്‍നിന്നും ഓക്‌സ്‌ഫോര്‍ഡ് റോഡിലേക്കും A412 നോര്‍ത്ത് ഓര്‍ബിറ്റലിലേക്കുമുള്ള റൈറ്റ് ടേണുകളും നിരോധിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥ മൂലം റോഡ് ഗതാഗതം പ്രതിസന്ധിയിലാണ്. ഇപ്പോഴിതാ അപകടം ഒഴിവാക്കാന്‍ ശക്തമായ നീക്കം നടത്തുകയാണ് അധികൃതര്‍.