യു.കെ.വാര്‍ത്തകള്‍

താപനില -16 സെല്‍ഷ്യസ് വരെ കൂപ്പുകുത്തി; വരും മണിക്കൂറുകളില്‍ കടുത്ത ഹിമപാതം

മുന്നോട്ടുള്ള ദിവസങ്ങളില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് കടുത്ത ഹിമപാതം. താപനില ചില ഭാഗങ്ങളില്‍ -16 സെല്‍ഷ്യസ് വരെ താഴുമെന്ന് ഇരിക്കവെയാണ് മുന്നറിയിപ്പുകള്‍ വ്യാപിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങള്‍ക്കായി മഞ്ഞിനും, ഐസിനുമുള്ള നാല് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഒന്ന് ഹിമപാതം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്.

സതേണ്‍ ഇംഗ്ലണ്ട് കൗണ്ടികളില്‍ മഞ്ഞ് പുതക്കുമെന്ന് മെറ്റ് ഓഫീസ് മഞ്ഞ ജാഗ്രത വ്യക്തമാക്കുന്നു. ഇത് രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി വരെ തുടരും. വ്യാപകമായ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ പവര്‍കട്ടിനും, മൊബൈല്‍ സേവനങ്ങള്‍ ഉള്‍പ്പെടെ തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.

ഉയര്‍ന്ന പ്രദേശങ്ങള്‍ ഒറ്റപ്പെടാനും, റോഡ്, റെയില്‍, വ്യോമ ഗതാഗതസം തടസ്സങ്ങള്‍ നേരിടാനും സാധ്യതയുണ്ട്. കാലാവസ്ഥാ ഭൂപടം അനുസരിച്ച് തണുപ്പ് സൗത്ത് ലണ്ടന്‍ ഉള്‍പ്പെടെ സതേണ്‍ പ്രദേശങ്ങളിലേക്ക് നീങ്ങുന്നതായാണ് വ്യക്തമാകുന്നത്. ബുധനാഴ്ച സൗത്ത് വെസ്റ്റ് മേഖലകളില്‍ മഞ്ഞിന്റെ പ്രഭാവം അറിയുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. രണ്ട് മുതല്‍ അഞ്ച് സെന്റിമീറ്റര്‍ വരെ മഞ്ഞ് കുമിഞ്ഞ് കൂടുകയും, 10 സെന്റിമീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിലനില്‍ക്കാനും സാധ്യതയുണ്ട്, മെറ്റ് ഓഫീസ് പറയുന്നു.

മഴയും, ആലിപ്പഴവര്‍ഷവും തീരപ്രദേശങ്ങളില്‍ നേരിടാം. മിഡ്‌ലാന്‍ഡ്‌സിലും, നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, വെസ്റ്റ്, നോര്‍ത്ത് സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലുമായി നല്‍കിയ മഞ്ഞ്, ഐസ് മുന്നറിയിപ്പുകള്‍ ബുധനാഴ്ച ഉച്ചവരെയാണ് നിലവിലുള്ളത്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions