ബ്രിട്ടനില്‍ ചില്ലറ വില്‍പ്പന മേഖല വലിയ പ്രതിസന്ധിയില്‍. മിനിമം വേതന വര്‍ദ്ധനവും നാഷണല്‍ ഇന്‍ഷുറന്‍സിലെ തൊഴിലുടമയുടെ വേതനത്തിലെ വര്‍ദ്ധനവും മൂലം പല ഷോപ്പുകളും പ്രതിസന്ധിയിലാണ്. ഇതിനിടെ കൂട്ട പിരിച്ചുവിടലുകളും മേഖലയെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. അധിക വേതനവും ഇന്‍ഷുറന്‍സ് വര്‍ദ്ധനവും മൂലം തൊഴിലുടമ തൊഴിലാളികളെ കുറയ്ക്കുന്ന പ്രവണതയാണ് കാണുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വില്‍പ്പനയില്‍ വെറും 0.4 ശതമാനം മാത്രമാണ് വര്‍ദ്ധന. 2023നെ അപേക്ഷിച്ച് പൊതുവായി പരിഗണിച്ചാല്‍ വില്‍പ്പനയില്‍ 0.7 ശതമാനം വര്‍ദ്ധനവുണ്ടായി. ജീവിത ചെലവ് വര്‍ദ്ധിക്കുന്നത് കൊണ്ട് തന്നെ ചില്ലറ വില്‍പ്പന മേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്.
നികുതിവര്‍ദ്ധനവില്‍ ജനം വലയുകയാണ്. ഒപ്പം സര്‍ക്കാരിന്റെ ബജറ്റ് പ്രഹരം ചില്ലറ വില്‍പ്പന മേഖലയ്ക്ക് ഏഴു ബില്യണ്‍ പൗണ്ടിന്റെ അധിക ചെലവുണ്ടാക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ കുറയുക മാത്രമല്ല പലരേയും പിരിച്ചുവിടുന്നതും ചില്ലറ വില്‍പ്പന മേഖലയെ ബാധിച്ചിട്ടുണ്ട്.