ടാക്‌സിന്റെ പേരില്‍ ജനത്തെ ഉടനെ പിഴിഞ്ഞാല്‍ അപകടമാണെന്ന തിരിച്ചറിവില്‍ മുണ്ടുമുറുക്കിയുടുക്കാന്‍ സര്‍ക്കാര്‍. കടമെടുപ്പു കൊണ്ട് ഇനിയും മുന്നോട്ട് പോകാനാകില്ല എന്ന തിരിച്ചറിവിലാണ് ചെലവു ചുരുക്കലിന്റെ മാര്‍ഗം തേടാന്‍ ചാന്‍സലര്‍ തീരുമാനിച്ചിട്ടുള്ളത്.
അധികാരത്തിലേറുമ്പോള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ പതറുകയാണ്. നിലവില്‍ ബജറ്റ് പ്രഖ്യാപനത്തിലൂടെ തന്നെ ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ടാക്‌സ് വര്‍ദ്ധനവില്‍ ജനരോഷം ഉയരുന്നുണ്ട്. ചില്ലറ വില്‍പ്പന മേഖലയുള്‍പ്പെടെ പിരിച്ചുവിടലുകളും പ്രതിസന്ധിയും തുടരുകയാണ്.
ഇന്‍ഷുറന്‍സ് തുകയടക്കല്‍ പ്രതിസന്ധി മാത്രമല്ല ജീവിത ചെലവും ജനത്തെ സര്‍ക്കാരില്‍ നിന്ന് അകറ്റുന്ന കാരണങ്ങളാണ്. ഇനി നികുതി കൂട്ടാനാകാത്തതിനാല്‍ ചെലവ് ചുരുക്കല്‍ മാത്രമേ സര്‍ക്കാരിന് മുന്നില്‍ വഴിയുള്ളൂ. പലിശ തിരിച്ചടവില്‍ മാത്രം ചാന്‍സലര്‍ പ്രതിവര്‍ഷം 10 ബില്യണ്‍ പൗണ്ട് കണ്ടെത്തണം. ഈ തുക കണ്ടെത്താനുള്ള വഴികള്‍ തേടുകയാണ് ചാന്‍സലര്‍. മാര്‍ച്ചിനുള്ളില്‍ ഫണ്ട് ഒരുക്കാനായി സാമ്പത്തിക നയങ്ങള്‍ മാറ്റിപിടിക്കേണ്ടിരും.
ആദ്യ നയങ്ങളില്‍ നിന്ന് മാറി പുതിയ നയങ്ങളിലേക്ക് പോകുന്നത് പ്രായോഗിക നടപ്പാക്കലിന് മുന്നിലെ സര്‍ക്കാരിന്റെ ആശങ്ക വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷം പറഞ്ഞു. വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചാന്‍സലര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ആലോചനയിലാണ് സര്‍ക്കാര്‍.