ഇത്തവണത്തെ ക്രിസ്മസ് കച്ചവടം പൊടിപൊടിച്ചതോടെ ജീവനക്കാര്‍ക്കു സര്‍പ്രൈസ് സമ്മാനവുമായി സെയ്ന്‍സ്ബറി. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്‍പ്പനയാണ് ഇക്കുറി നടന്നത്. അതിനാല്‍ ജീവനക്കാര്‍ക്കും വേതനം അഞ്ചു ശതമാനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. യുകെയിലെ രണ്ടാമത്തെ വലിയ സൂപ്പര്‍മാര്‍ക്ക് ശൃംഖല എന്ന പദവിയിലുള്ള സെയ്ന്‍സ്ബറിയുടെ തീരുമാനത്തില്‍ ജീവനക്കാര്‍ വളരെ തൃപ്തരാണ്.
2016ന് ശേഷമുള്ള മികച്ച വരുമാനമെന്നാണ് ടെസ്‌കോ വെളിപ്പെടുത്തിയത്. കൂടുതല്‍ ലാഭമുണ്ടാക്കിയെന്ന് ഓഹരി ഉടമകളെ അറിയിച്ചിരുന്നു. ഏതായാലും സെയ്ന്‍സ്‌ബെറിയിലെ 118000 ജീവനക്കാര്‍ക്ക് വരുന്ന ആഗസ്‌തോടെ പുതുക്കിയ വേതനം ലഭിക്കും.
ജീവനക്കാരുടെ വേതനം നേരത്തെ നിശ്ചയിച്ചത് പ്രകാരം മാര്‍ച്ച് മാസത്തില്‍ മണിക്കൂറില്‍ 12 പൗണ്ടില്‍ നിന്ന് 12.45 പൗണ്ടായി ഉയരും. ഇത് ആഗസ്തില്‍ 12.60 പൗണ്ടാകും. ലണ്ടന് പുറത്തുള്ള സ്റ്റോറില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശരാശരി 22882 പൗണ്ടിന്റെ സ്ഥാനത്ത് ഓഗസ്തില്‍ 24026 പൗണ്ട് ലഭിക്കും. ലണ്ടനിലുള്ളവര്‍ക്ക് 13.15 പൗണ്ടില്‍ നിന്ന് ഓഗസ്തില്‍ 13.85 പൗണ്ടായി വരുമാനം വര്‍ദ്ധിക്കും. ജീവിത ചെലവ് വര്‍ദ്ധിക്കുന്നതിനിടെ ജീവനക്കാര്‍ക്ക് ആശ്വാസമാകുകയാണ് തീരുമാനം.