സാമ്പത്തിക പ്രതിസന്ധി: ചാന്‍സലറിലുള്ള പ്രതീക്ഷ പ്രധാനമന്ത്രിക്ക് നഷ്ടമാകുന്നോ?
വലിയ പ്രതീക്ഷകളുമായി അധികാരത്തിലേറിയ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജനപ്രീതി കുറഞ്ഞ് വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. അതില്‍ ഒരു പ്രധാന കാരണം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ്. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ടാക്‌സ് കൂട്ടി പിടിച്ചുനിര്‍ത്താനുള്ള ശ്രമമായിരുന്നു ചാന്‍സലറുടേത്. മുന്‍ സര്‍ക്കാരുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാന്‍ സഹകരിക്കണമെന്നായിരുന്നു പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ അപേക്ഷ. ഒടുവില്‍ ജനത്തിന് വലിയ സമ്മര്‍ദ്ദം നല്‍കി വലിയ തോതില്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പുതിയ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ ചാന്‍സലര്‍ പരാജയപ്പെടുന്നതായി പാര്‍ട്ടിയില്‍ തന്നെ അഭിപ്രായം ഉയരുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക അവസ്ഥയെ മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി കൈക്കൊള്ളേണ്ട അവസ്ഥയാണ്.
സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ചയുണ്ടാക്കാന്‍ കഴിയാത്തതും പണപ്പെരുപ്പവും തിരിച്ചടിയാണ്. ടാക്‌സ് കൂട്ടിയും ചെലവ് ചുരുക്കിയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ വികസനത്തിലൂന്നിയും എന്‍എച്ച്എസിനെ രക്ഷിച്ചും തൊഴിലാളികള്‍ക്ക് മികച്ച വേതനം വാഗ്ദാനം ചെയ്തുമുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ക്ക് പിന്‍ബലമേകാനുള്ള സാമ്പത്തിക അവസ്ഥ സര്‍ക്കാരിനില്ല. റേച്ചല്‍ റീവ്‌സിന്റെ നയങ്ങളില്‍ അതൃപ്തി വന്നതോടെ പ്രധാനമന്ത്രി ഇനി എന്ത് തീരുമാനിക്കുമെന്നതും നിര്‍ണ്ണായകമാണ്.
നികുതി കൂട്ടിയതോടെ വ്യാപാര മേഖലയും പ്രതിസന്ധിയിലാണ്. കൂട്ട പിരിച്ചുവിടലുകളും ചില്ലറ മേഖലയില്‍ നടക്കുന്നുണ്ട്. ചിട്ടയായ പ്രവര്‍ത്തനങ്ങളോടെ വലിയ മുന്നൊരുക്കത്തോടെ സമീപിച്ചില്ലെങ്കില്‍ ബ്രിട്ടന്റെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരും. ജനങ്ങളുടെ അതൃപ്തിയില്‍ പ്രധാനമന്ത്രി കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങേണ്ട അവസ്ഥയാണ്. മുഖം രക്ഷിക്കാന്‍ റിച്ചല്‍ റേവ്‌സിനെ മാറ്റുമോ എന്ന ചര്‍ച്ചയും സജീവമായിട്ടുണ്ട്.