യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന്‍ വീണ്ടും 2 ദിവസം കൂടി ഫ്രീസറില്‍; ദേശീയ എനര്‍ജി ക്ഷാമത്തിന് തിരികൊളുത്തുമെന്ന് ആശങ്ക

നീണ്ട പതിനഞ്ചു വര്‍ഷത്തിനിടെ ഏറ്റവും തണുപ്പേറിയ ജനുവരിയിലെ രാത്രിയെ അതിജീവിച്ച് ബ്രിട്ടന്‍. ഇതിനിടെ തണുപ്പ് രൂക്ഷമായ സാഹചര്യത്തില്‍ ദേശീയ ഊര്‍ജ ക്ഷാമം നേരിടുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗ്യാസ് മേധാവികള്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളും ചൊവ്വാഴ്ച വരെ കൊടും തണുപ്പില്‍ തന്നെ തുടരുമെന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ ഈ ദിവസം വരെ തണുപ്പ് കാലാവസ്ഥാ ആരോഗ്യ മുന്നറിയിപ്പുകള്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലെ ആള്‍ട്ട്‌നഹാരയില്‍ -18.9 സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും തണുപ്പേറിയ കാലാവസ്ഥ.

കംബ്രിയയിലെ ഷാപില്‍ -11 സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ ഹീത്രൂ വിമാനത്താവളത്തില്‍ -5 സെല്‍ഷ്യസ് താപനിലയാണ് നേരിട്ടത്. വര്‍ഷത്തിലെ ഈ സമയത്ത് ഇംഗ്ലണ്ടില്‍ രേഖപ്പെടുത്തുന്ന ശരാശരി താപനില 1.5 സെല്‍ഷ്യസ് മുതല്‍ 1.6 സെല്‍ഷ്യസ് വരെയാണ്. ഫ്രീസിംഗ് കാലാവസ്ഥയില്‍ ഉടനീളം പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ ഗ്യാസ് സ്റ്റോക്കുണ്ടെന്ന് നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍ നാഷണല്‍ ഗ്യാസ് വ്യക്തമാക്കി. സ്റ്റോക്ക് ആശങ്കപ്പെടുത്തുന്ന വിധം താഴ്ന്നതായി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പുണ്ടായിരുന്നു.

എന്നാല്‍ ബ്രിട്ടനിലെ എട്ട് പ്രധാന ഗ്യാസ് സ്റ്റോറേജ് സൈറ്റിലും സ്ഥിതി ആരോഗ്യകരമാണെന്ന് വക്താവ് പറഞ്ഞു. ഒരാഴ്ച ഉപയോഗിക്കാനുള്ള ഗ്യാസ് മാത്രമാണ് യുകെയുടെ ശേഖരത്തിലുള്ളതെന്ന് വെള്ളിയാഴ്ച എനര്‍ജി വമ്പന്‍ സെന്‍ട്രിക ആശങ്ക രേഖപ്പെടുത്തിയിരുന്നു. തണുപ്പ് കാലാവസ്ഥ നീണ്ട് നില്‍ക്കുന്നത് യുകെയുടെ എനര്‍ജി ശേഖരത്തില്‍ കാര്യമായ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions