യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ വംശവെറി നഴ്‌സ് മാനേജര്‍ പുറത്ത്; നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്നും നീക്കി

എന്‍എച്ച്എസിലെ ചില ജീവനക്കാര്‍ വംശവെറി മനസ്സില്‍ സൂക്ഷിക്കുന്നവരും അത് സഹപ്രവര്‍ത്തകര്‍ക്ക് നേരെ ചൊരിയുന്നവരുമാണ്. ഇപ്പോഴിതാ വനിതാ സൈക്യാട്രിക് യൂണിറ്റിന്റെ ചാര്‍ജ് ഉണ്ടായിരുന്ന എന്‍എച്ച്എസ് നഴ്‌സിനു വംശവെറി നിറഞ്ഞ വാക്കുകള്‍ പ്രയോഗിച്ചതിന് ഇപ്പോള്‍ വിലക്ക് നേരിടുകയാണ്.

കറുത്ത സഹജീവനക്കാരിയെ വംശവെറി നിറഞ്ഞ വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്ത ജേഡന്‍ റേച്ചല്‍ ഡയോസ് ഹോള്‍, ലീവെടുത്ത ജീവനക്കാരിക്ക് ഏത് ' മന്ത്രവാദിയാണ്' സിക്ക് നോട്ട് നല്‍കുകയെന്നും, മറ്റൊരു ജീവനക്കാരനോട് പ്ലാന്റേഷനില്‍ നിന്നും വന്നതാണോയെന്നും ചോദിച്ചതായാണ് പരാതി. 2017 മുതല്‍ 2020 വരെ നടത്തിയ പരാമര്‍ശങ്ങള്‍ ഇവരെ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ അച്ചടക്ക സമിതി മുന്‍പാകെ എത്തിക്കുകയായിരുന്നു.

സസെക്‌സ് പാര്‍ട്ണര്‍ഷിപ്പ് എല്‍ജിബിടി സ്റ്റാഫ് നെറ്റ്‌വര്‍ക്കിലെ കോ-ചെയറായിരുന്നു ഹോള്‍. ചിചെസ്റ്ററിലെ വനിതാ മെന്റല്‍ ഹെല്‍ത്ത് ട്രോമാ യൂണിറ്റില്‍ വാര്‍ഡ് മാനേജറുമായി ഇവര്‍ ജോലി ചെയ്തിരുന്നു. മദ്യപിച്ച ഒരു ദിവസം വീട്ടിലേക്ക് യാത്ര ചെയ്യവെയാണ് കറുത്ത സഹജീവനക്കാരിയെ വംശീയമായി അഭിസംബോധന ചെയ്തത്. എന്നാല്‍ കാറില്‍ കേട്ട പാട്ടിലെ വാക്ക് ഉപയോഗിച്ചതാണെന്നായിരുന്നു ഇവരുടെ വാദം. പക്ഷെ വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ജീവനക്കാര്‍ പാട്ട് വെച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് ഹോള്‍ കുരുങ്ങിയത്.

നഴ്‌സ് വംശീയ അധിക്ഷേപം നടത്തിയെന്ന് പാനല്‍ സ്ഥിരീകരിച്ചു. എട്ട് കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ തെളിഞ്ഞതോടെയാണ് നഴ്‌സിംഗ് രജിസ്റ്ററില്‍ നിന്നും പുറത്താക്കിയത്. 2021 മേയില്‍ ആരോപണങ്ങളെ തുടര്‍ന്ന് ഹോളിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വംശീയമായ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അടിയന്തര നടപടി സ്വീകരിച്ചതായി സസെക്‌സ് ട്രസ്റ്റ് വ്യക്തമാക്കി.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions