യു.കെ.വാര്‍ത്തകള്‍

എ&ഇയില്‍ കുടുങ്ങി കിടന്ന് ആംബുലന്‍സുകള്‍; 999 കോളുകള്‍ എടുക്കാന്‍ കഴിയാതെ ജീവനക്കാര്‍

ഇംഗ്ലണ്ടില്‍ എ&ഇയില്‍ കുടുങ്ങി കിടന്ന് ആംബുലന്‍സുകള്‍. ഓരോ മാസവും 100,000 അടിയന്തര 999 കോളുകള്‍ക്ക് പ്രതികരിക്കാന്‍ കഴിയാതെ പാരാമെഡിക്കുകള്‍ ബുദ്ധിമുട്ടുന്നു. രോഗികളെ കൈമാറാന്‍ ആശുപത്രികള്‍ക്ക് പുറത്ത് കാത്തുകിടക്കുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇത്രയേറെ കോളുകളോട് പ്രതികരിക്കാന്‍ കഴിയാതെ പോകുന്നത് ആയിരക്കണക്കിന് ജീവനുകളാണ് അപകടത്തിലാക്കുന്നത്. എന്‍എച്ച്എസിനെ ചൂഴ്ന്ന പ്രതിസന്ധി ഇപ്പോള്‍ കൂടുതല്‍ വഷളാകുകയാണ്. എ&ഇയ്ക്ക് പുറത്ത് കാത്തുകെട്ടി കിടക്കുന്ന സമയത്ത് സഹായത്തിനായി 999-ല്‍ വിളിച്ച രോഗികള്‍ക്ക് സമീപം എത്തിച്ചേരാന്‍ കഴിയാതെ പോകുന്ന 3500-ലേറെ സംഭവങ്ങളാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആംബുലന്‍സുകള്‍ക്ക് രോഗികളെ കൈമാറാന്‍ കഴിയാത്തത് മൂലം കഴിഞ്ഞ വര്‍ഷം 1,313,218 ജോബ് സൈക്കിളുകളാണ് നഷ്ടമായത്. ഗാര്‍ഡിയനും, അസോസിയേഷന്‍ ഓഫ് ആംബുലന്‍സ് ചീഫ് എക്‌സിക്യൂട്ടീവ്‌സും എന്‍എച്ച്എസ് ഡാറ്റ പരിശോധിച്ചാണ് ഈ ഞെട്ടിക്കുന്ന അവസ്ഥ പുറത്തുവിടുന്നത്.

കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു. കൈമാറാന്‍ വൈകുന്നത് നിയന്ത്രിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ഇവര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions