യു.കെ.വാര്‍ത്തകള്‍

രണ്ട് ആകസ്മിക മരണവാര്‍ത്തകളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം

യുകെ മലയാളികളെ വേദനയിലാഴ്ത്തി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടു മരണവാര്‍ത്തകള്‍. ലൂട്ടനില്‍ മലയാളിയായ വിവിയന്‍ ജേക്കബിന്റെ മരണവര്‍ത്തയും പോര്‍ട്സ്മൗത്തിലെ ജിജിമോന്‍ ചെറിയന്റെ വിയോഗവും ഒരേദിവസമാണ് പുറത്തുവന്നത്. വിവിയന്‍ ജേക്കബിന്റെ മരണം ന്യുമോണിയ മൂലമാണ്. രണ്ടു വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ കൗമാരക്കാരിയായ മകള്‍ കെയ്നും മരണത്തിനൊപ്പം പോയത് ഇതേ സാഹചര്യത്തില്‍ തന്നെയാണ്. പനിയും തുടര്‍ന്നെത്തിയ ന്യുമോണിയയും ചേര്‍ന്നപ്പോളാണ് വിദ്യാര്‍ത്ഥിനിയായ കെയ്നെ കുടുംബത്തിന് നഷ്ടമായത്. വിവിയന്റെ സംസ്‌കാരം യുകെയില്‍ തന്നെ ആയിരിക്കും.

തൊടുപുഴയിലെ പ്രശസ്തമായ കുടുംബത്തില്‍ ജനിച്ച വിവിയന്‍ നന്നേ ചെറുപ്രായത്തില്‍ യുകെയിലെത്തിയതാണ്. പിന്നീട് ബ്രിട്ടീഷ് ആര്‍മിയില്‍ ജോലി ചെയ്ത ശേഷം ഏറെനാള്‍ നാട്ടിലേക്ക് മാറി നിന്ന ഇദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുകെയില്‍ മടങ്ങി എത്തിയത്.

പോര്‍ട്‌സ്മൗത്തിലെ ജിജിമോന്റെ മരണം മകന്റെ വിവാഹ ഒരുക്കങ്ങള്‍ക്ക് നാട്ടില്‍ പോയി മടങ്ങി വരവേആയിരുന്നു. ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന മകന്റെ വിവാഹവുമായി ബന്ധപെട്ടു നാട്ടില്‍ പോയിരുന്ന ജിജിമോന്‍ ചെറിയാന്‍ ദുബായില്‍ നിന്നും ഗാറ്വിക്ക്ക്കിലേക്കുള്ള യാത്രയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുന്‍പേ നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്തില്‍ ടോയ്ലെറ്റില്‍ പോയി സീറ്റിലേക്ക് മടങ്ങവെ ജിജിമോന്‍ കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് ഇപോള്‍ ലഭ്യമാകുന്ന വിവരം. വൈകിട്ട് അഞ്ചു മണിയോടെ നെഞ്ചു വേദന തോന്നിയ ജിജിമോന് വിമാനത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നീണ്ട നേരം സിപിആര്‍ നല്‍കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ അധികസമയം ഇല്ലാത്തതിനാല്‍ തൊട്ടടുത്ത വിമാനത്താവളം തേടുന്നതിലും കാര്യമായ സാദ്ധ്യതകള്‍ ഇല്ലായിരുന്നു. ഒരു മണിക്കൂറിനു ശേഷം വിമാനത്തില്‍ വച്ച് തന്നെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഭാര്യ അബോധാവസ്ഥയില്‍ ആകുന്ന സാഹചര്യം ആയിരുന്നു എന്ന് സഹയാത്രികര്‍ പങ്കുവയ്ക്കുന്ന വിവരം.

ഏറെക്കാലമായി തങ്ങളൊക്കൊപ്പമുള്ള കുടുംബത്തെ തേടിയെത്തിയ അത്യാഹിതത്തില്‍ ഞെട്ടി തരിച്ചിരിക്കുകയാണ് പോര്ടസ്മൗത് മലയാളികള്‍. ജിജിമോന്റെ മൃതദേഹം വര്‍ത്തിങ് ആശുപത്രിയിലേക്ക് മാറ്റിയതോടെ അര്‍ദ്ധ രാത്രിയോടെ കുടുംബം പോര്‍ട്‌സമൗത്തിലേക്ക് മടങ്ങിയിരിക്കുകയാണ് . നാട്ടില്‍ നിന്നും പ്രിയപെട്ടവരോടൊക്കെ യാത്ര പറഞ്ഞു മടങ്ങിയ ജിജിമോന്റെ മരണം വല്ലാത്ത ഞടുക്കമാണ് നാട്ടിലും സൃഷ്ടിച്ചിരിക്കുന്നത്. ജിജിയുടെ ചേട്ടന്റെ മകന്റെ വിവാഹത്തിനും മൂത്ത മകന്‍ ജീഫോണ്‍സിന്റെ ആഗസ്റ്റ് മാസത്തിലേയ്ക്ക് തീരുമാനിച്ചിരിക്കുന്ന കല്യാണ ഒരുക്കങ്ങള്‍ക്കുമായി നാട്ടില്‍ പോയതായിരുന്നു കുടുംബം. മണിക്കൂറുകള്‍ക്ക് മുന്‍പേ സന്തോഷത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞ മനുഷ്യനെ ഇനി കാണാനാകില്ല എന്ന വാര്‍ത്തയാണ് കുടുംബ അംഗങ്ങളെ തേടി അര്‍ദ്ധരാത്രിയില്‍ എത്തിയത്.



  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions