ബിബിസി താരം ജോണ്‍ ഹണ്ടിന്റെ ഭാര്യയേയും രണ്ട് പെണ്‍മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെയ്ല്‍ ക്ലിഫോര്‍ഡ് കുറ്റം സമ്മതിച്ചു. 26 കാരനായ ക്ലിഫോര്‍ഡ്, ഹണ്ടിന്റെ ഭാര്യ കരോള്‍ (61) പെണ്‍മക്കളായ ഹന്ന(28) ലൂയിസ് (25) എന്നിവരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കോടതിയില്‍ സമ്മതിച്ചു.
ഈ കൊലപാതകങ്ങള്‍ മുമ്പ് മുന്‍ കാമുകി ലൂയിസിനെ പീഡിപ്പിച്ചതായുള്ള കുറ്റം ക്ലിഫോര്‍ഡ് നിഷേധിച്ചു. ഈ കുറ്റത്തിന്മേലുള്ള വിചാരണ ഈ വര്‍ഷം അവസാനം നടക്കും.
ക്ലിഫോര്‍ഡ് അസൂയ കാരണമാണ് ലൂയിസിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് കേസ്. ലൂയിസുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം തന്റെ വസ്തുക്കള്‍ ശേഖരിക്കാന്‍ ബുഷിയിലെ അവരുടെ വീട്ടിലെത്തിയ ക്ലിഫോര്‍ഡ് ലൂയിസിന്റെ അമ്മ കരോളിനേയും സഹോദരി ഹന്നയും ലൂയിസിനൈയും കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തില്‍ മരിക്കാന്‍ പോകുകയാണെന്ന് ഭയന്ന് ഹന്ന പൊലീസിനെ വിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 9നാണ് സംഭവം നടന്നത്. ആറു മാസം നീണ്ട ബന്ധത്തില്‍ ക്ലിഫോര്‍ഡിന്റെ നിയന്ത്രണ സ്വഭാവം ലൂയിസിന് മടുത്തിരുന്നു. ലൂയിസ് ബന്ധം അവസാനിച്ചതാണ് ക്ലിഫോര്‍ഡിനെ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചത്.
കൊലപാതകത്തിന് ഒരാഴ്ച മുമ്പ് ലൂയിസ് ക്ലിഫോര്‍ഡുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.