യു.കെ.വാര്‍ത്തകള്‍

സൗത്ത്‌പോര്‍ട്ടില്‍ ഡാന്‍സ് ക്ലാസില്‍ മൂന്നു കുരുന്നുകളെ കൂട്ടക്കൊല ചെയ്ത 18കാരന് 52 വര്‍ഷം ജയില്‍ശിക്ഷ

ബ്രിട്ടനെ ആകെ ഇളക്കിമറിച്ച സൗത്ത്‌പോര്‍ട്ട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി ആക്‌സല്‍ റുഡാകുബാനയ്ക്ക് ചുരുങ്ങിയത് 52 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. സൗത്ത്‌പോര്‍ട്ടില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ് ഡാന്‍സ് ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന മൂന്നു പെണ്‍കുട്ടികളെയാണ് അക്രമങ്ങളെ ആരാധിച്ചിരുന്ന ഇയാള്‍ കുത്തിക്കൊന്നത്.

ശിക്ഷ വിധിക്കുമ്പോള്‍ താന്‍ ജീവനെടുത്ത കുട്ടികളുടെ കുടുംബാംഗങ്ങളുടെ മുഖം നേരില്‍ കാണാന്‍ വിസമ്മതിച്ച 18-കാരന്‍ ജയില്‍ സെല്ലില്‍ തന്നെ തുടര്‍ന്നു. ആറ് വയസ്സുള്ള ബെബെ കിംഗ്, ഏഴ് വയസ്സുകാരി എല്‍സി ഡോട്ട് സ്റ്റാന്‍കോംബെ, ഒന്‍പത് വയസ്സുകാരി ആലിസ് ഡാ സില്‍വാ അഗ്വാര്‍ എന്നിവരെ കൊലപ്പെടുത്തിയതിനും, മറ്റ് പത്ത് പേരെ വധിക്കാന്‍ ശ്രമിച്ചതിനുമാണ് റുഡാകുബാനയ്ക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ചിലപ്പോള്‍ ഇയാള്‍ ജയിലില്‍ നിന്നും ഒരു കാലത്തും പുറത്തുവരാന്‍ സാധ്യതയില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ഗൂസ് പറഞ്ഞു.

ഡാന്‍സ് ക്ലാസില്‍ വെച്ച് കൂട്ടക്കൊല നടത്താനായി ടാക്‌സിയില്‍ എത്തുന്ന റുഡാകുബാനയുടെ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു. കാറില്‍ നിന്നും ഇറങ്ങി ഹാര്‍ട്ട് സ്‌പേസ് കെട്ടിടത്തില്‍ നടന്നിരുന്ന ഡാന്‍സ് ക്ലാസിലേക്ക് ഇയാള്‍ സമാധാനപൂര്‍വ്വം നടന്നെത്തുകയും, മറ്റൊരു വാതില്‍ വഴി അകത്ത് പ്രവേശിക്കുകയുമായിരുന്നു. 30 സെക്കന്‍ഡിനകം കുട്ടികളുടെ ഉച്ചത്തിലുള്ള കരച്ചിലാണ് കേട്ടതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

ക്രൂരത നടപ്പാക്കുമ്പോള്‍ 18 തികഞ്ഞിരുന്നില്ലെന്ന കാരണത്താലാണ് ആജീവനാന്ത ശിക്ഷ നല്‍കുന്നത് അസാധ്യമാക്കിയതെന്ന് ജഡ്ജ് പറഞ്ഞു. ജയിലില്‍ നിന്നും പുറത്തിറങ്ങുന്നതിന് മുന്‍പ് കൊലയാളിക്ക് പരോള്‍ ബോര്‍ഡിനെ അഭിമുഖീകരിക്കേണ്ടി വരും. 13 ജീവപര്യന്തങ്ങളും, റിസിന്‍ വിഷം ഉത്പാദിപ്പിച്ചതിന് 12 വര്‍ഷവും ശിക്ഷയാണ് ലഭിച്ചത്. ഈ വിഷം കൂടുതല്‍ ശുദ്ധീകരിച്ചാല്‍ 12,500 പേരെ വരെ കൊല്ലാന്‍ കഴിയുമെന്ന് ഒരു വിദഗ്ധന്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ അല്‍ ഖ്വായ്ദ മാനുവലും, കത്തികളും കൈവശം വച്ചതിന് 18 മാസത്തെ ശിക്ഷയും ചേര്‍ത്താണ് വിധിച്ചത്. ലിവര്‍പൂര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നടക്കവേ മൂന്നു കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനെന്ന് പ്രതി സമ്മതിച്ചു.

സംഭവം രാജ്യത്തു കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരാനും കാരണമായിരുന്നു.

  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions